‘എല്ലാവര്ക്കും വാക്സിന്’ എന്ന മന്ത്രം ഉയര്‍ത്തിയത് ഇന്ത്യയ്ക്ക് വേണ്ടി മാത്രമായിരുന്നില്ല; മറ്റ് രാജ്യങ്ങള്‍ക്ക് കൂടി വാക്സിന് നൽകാനായി ട്ടായിരുന്നെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി:
PM Modi to interact with Covid-19 vaccine manufacturers today:
ഡല്‍ഹി: മറ്റ് രാജ്യങ്ങള്‍ക്ക് കൂടി വാക്സിന് നല്കി സഹായികുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഏഴ് വാക്സിന് നിര്‍മ്മാണ കമ്പനികളുമായി ചര്‍ച്ച നടത്തി.രാജ്യം 100 കോടി ഡോസ് വാക്സിന് പൂര്‍ത്തിയാക്കിയതോടെ വിദേശ രാജ്യങ്ങള്‍ക്ക് അധിക വാക്സിന് നല്കാന് തീരുമാനമെന്ന് സൂചന.എല്ലാവര്ക്കും വാക്സിന് എന്ന മന്ത്രം ഉയര്‍ത്തിയത് നമ്മുടെ രാജ്യത്തിന് മാത്രമല്ല,മറ്റു രാജ്യങ്ങൾക്കു വേണ്ടി കൂടിയായിരുന്നെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് നടന്ന ചർച്ചയിൽ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ, ഭാരത് ബയോടെക്, ഡോ റെഡ്ഡിസ് ലബോറട്ടറിസ്, സൈഡസ് കാഡില, ബയോളജിക്കല്‍ ഇ, ജെനോവാ ബയോ ഫാര്‍മ, പനേസിയ ബയോടെക് എന്നീ കമ്പനികളാണ് പങ്കെടുത്തത്.
ആരോഗ്യ മന്ത്രാലയത്തിന്റെ ശനിയാഴ്ച രാവിലെ ഏഴ് മണി വരെയുള്ള കണക്കു പ്രകാരം രാജ്യത്ത് 101.30 കോടി ജനങ്ങള്‍ ഒന്നാം ഡോസ് വാക്സിന് പൂര്‍ത്തിയാക്കി.ഒക്ടോബര്‍ 21 ന് സംഘടിപ്പിച്ച വാക്സിന് യജ്ഞമാണ് 100 കോടി എന്ന വലിയ ലക്ഷ്യത്തില്‍ രാജ്യത്തെ എത്തിച്ചത്.രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനവും ഒന്നാം ഡോസ് വാക്സിനും, 31 ശതമാനം പേര് രണ്ടാം ഡോസ് വാക്സിനും എടുത്തു. കോവാക്സിന്, കോവിഷില്‍ഡ്, സ്പുട്ട്നിക്ക് എന്നീ വാക്സിനുകളാണ് യജ്ഞത്തില്‍ ഉപയോഗിച്ചത്.