എൻഡിഎ നേതാക്കളെ ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ക്വട്ടേഷന്‍ സംഘം പോലീസ് പിടിയില്‍ : അറസ്റ്റിലായത് തമിഴ് നാട്ടിലെ ഗ്യാംഗ് വാര്‍ ടിം അംഗങ്ങള്‍:

എൻഡിഎ നേതാക്കളെ ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ക്വട്ടേഷന്‍ സംഘം പോലീസ് പിടിയില്‍ : അറസ്റ്റിലായത് തമിഴ് നാട്ടിലെ ഗ്യാംഗ് വാര്‍ ടിം അംഗങ്ങള്‍:

എൻഡിഎ നേതാക്കളെ ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ക്വട്ടേഷന്‍ സംഘം പോലീസ് പിടിയില്‍ : അറസ്റ്റിലായത് തമിഴ് നാട്ടിലെ ഗ്യാംഗ് വാര്‍ ടിം അംഗങ്ങള്‍:

കൊച്ചി: സംസ്ഥാനത്തെ എൻഡിഎ നേതാക്കളെ ലക്ഷ്യമിട്ട് കേരളത്തിലെത്തിയ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. ആലുവ റൂറല്‍ എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്ത് എത്തിയ ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. തമിഴ് സ്റ്റൈലിലുള്ള വാളുകളുമായി മുനമ്പത്തെ ഒരു ഹോംസ്റ്റേയില്‍ തമ്പടിച്ചിരിക്കുകയായിരുന്നു സംഘം.ഏഴുപേരാണ് സംഘത്തിലുള്ളത്. എറണാകുളം പരവൂര്‍ സ്വദേശിയായ ഒരാളും സംഘത്തിനൊപ്പമുണ്ട്. ക്വട്ടേഷന്‍ സംഘത്തിന് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് ഇയാളാണെന്നാണ് വിവിരം.

എൻഡിഎ നേതാക്കളെ ലക്ഷ്യമിട്ട് ക്വട്ടേഷന്‍ സംഘം എത്തിയതായി രഹസ്യാന്വേഷണ വിവരം. തമിഴ്നാട്ടിലെ ക്വട്ടേഷന്‍ സംഘം ഇതിനായി കേരളത്തിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇങ്ങനെ ഒരു സംഘം തിരുവനന്തപുരത്ത് എത്തിയതായാണ് രണ്ടു ദിവസം മുന്‍പ് സൂചനകള്‍ ലഭിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് എറണാകുളം മുനമ്പത്ത് സംഘം എത്തിയതായി വിവരം പോലീസിനു ലഭിക്കുന്നത്.
കന്യാകുമാരി, കുളച്ചല്‍ മേഖലയിലുള്ളവരാണ് അറസ്റ്റിലായ സംഘത്തിലുള്ളത്. തമിഴ്‌നാട്ടിലെ ഒരു ഗ്യാംഗ് വാര്‍ ടീമാണെന്നാണ് പോലീസിന് കിട്ടിയ വിവരം. പലരും തമിഴ്‌നാട്ടില്‍ ഒന്നിലേറെ കൊലപാതകങ്ങളിൽ പ്രതികളാണെന്നും പോലീസിനു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

സംഘത്തിലുള്ളവര്‍ക്ക് പരസ്പരം അറിയില്ലെന്നാണ് അന്വേഷണത്തില്‍ പോലീസിനു വ്യക്തമായത്. ഒരാഴ്ചയോളമായി സംഘം മുനമ്പം ബീച്ചില്‍ തമ്പടിച്ചിരിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ക്വട്ടേഷന്‍ നല്കിയ ആളാരാണെന്ന് പോലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഘത്തെ കൊച്ചിയില്‍ എത്തിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു കഴിഞ്ഞു.courtesy..Janam: