ഏതോ സ്കൂളിലെ കുട്ടിയുടെ പാമ്പ് കടിയേറ്റുള്ള മരണമെന്ന പരിഹാസ പരാമർശം നടത്തിയ കെ പി എ മജീദിനെതിരെ പ്രതിഷേധം ശക്തം:

ഏതോ സ്കൂളിലെ കുട്ടിയുടെ പാമ്പ് കടിയേറ്റുള്ള  മരണമെന്ന പരിഹാസ പരാമർശം നടത്തിയ കെ പി എ  മജീദിനെതിരെ പ്രതിഷേധം ശക്തം:

വയനാട് ബത്തേരി സർവജനസ്കൂളിലെ വിദ്യാർത്ഥിനി ഷെഹ്ല ഷെറിൻ ക്ലാസ് മുറിക്കുള്ളിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിനെ ലാഘവത്തോടെ എടുത്ത് സർക്കാരിനെ അടിക്കാൻ നോക്കിയ നടപടിയാണ് ഇപ്പോൾ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ പി എ മജീദിന് വിനയായിരിക്കുന്നത്.ഏതോ ഒരു സ്കൂളിലെ കുട്ടി പാമ്പ് കടിച്ചു മരിച്ചതിന് …സ്കൂളുകളിൽ മാളം തപ്പലാണ് അധ്യാപകരുടെ ജോലിയെന്നാണ് പരിഹസിച്ച് മജീദ് പറഞ്ഞത്.അധ്യാപകരുടെ ജോലിയെയും, വിദ്യാർത്ഥികളെ ആകമാനവും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്ശത്തിനെതിരെ പ്രതിഷേധം ശക്തമാണ് .