ഐടി നിയമം ഉടൻ നടപ്പിലാക്കണം, ഇല്ലെങ്കിൽ കർശന നടപടി…ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രം:
ഡൽഹി: രാജ്യത്തെ പുതുക്കിയ ഐടി നയങ്ങൾ അനുസരിക്കാൻ ട്വിറ്ററിന് അവസാനമായി ഒരവസരംകൂടി നൽകി കേന്ദ്ര സർക്കാർ. നയങ്ങൾ ഇനിയും ട്വിറ്റർ അംഗീകരിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും കേന്ദ്രം മുന്നറിയിപ്പു നൽകി.മെയ് 26 ഓടെ പ്രാബല്യത്തില്‍ വരുന്ന ഐടി നിയമത്തിനനുസരിച്ച് പ്രവര്‍ത്തനം ക്രമീകരിക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യയില്‍ ഒരു കോണ്ടാക്റ്റ് പേഴ്സനെയോ ചീഫ് കംപ്ലയന്‍സ് ഓഫിസറെയോ നിയമിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം ഇതുവരെയും ട്വീറ്റര്‍ അനുസരിച്ചിട്ടില്ല. രാജ്യത്ത് ഒരു നോഡല്‍ ഓഫിസറെ നിയമിക്കണമെന്നാണ് മറ്റൊരു ആവശ്യം. ആവശ്യങ്ങളോട് വേണ്ട വിധത്തില്‍ പ്രതികരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രത്യാഘാതങ്ങളിലേക്ക് നീങ്ങരുതെന്ന മുന്നറിയിപ്പോടെയാണ് ട്വിറ്ററിന് അവസാനമായി നോട്ടീസ് അയച്ചിരിക്കുന്നത്.
കാര്യങ്ങള്‍ വളച്ചുചുറ്റി പറയുന്നത് അവസാനിപ്പിച്ച് രാജ്യത്തെ നിയമങ്ങള്‍ ട്വിറ്റര്‍ അനുസരിക്കേണ്ടതുണ്ട്. നിയമനിര്‍മാണവും നയരൂപീകരണവും പരമാധികാര രാജ്യത്തിന്റെ മാത്രം അവകാശമാണ്. ഒരു സാമൂഹിക മാധ്യമം മാത്രമാണ് ട്വിറ്റര്‍. രാജ്യത്തെ നിയമങ്ങളുടെ ചട്ടക്കൂട് എന്തായിരിക്കണമെന്ന് പറയാന്‍ ട്വിറ്ററിന് കഴിയില്ല’. ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
നിയമത്തെ ചൊല്ലി കേന്ദ്ര സർക്കാരുമായി ഏറ്റുമുട്ടുന്നിതിനിടെ ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റർ നീക്കം ചെയ്തത് വിവാദമായിരുന്നു. ഐടി മന്ത്രാലയം ഇടപെട്ടതോടെയാണ് ട്വിറ്റർ ഇത് പുനഃസ്ഥാപിച്ചത്. വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ട് ഏറെ നാളായി നിഷ്ക്രിയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കിയത്.
എന്നാല്‍ ഭരണഘടന പദവി വഹിക്കുന്ന വ്യക്തിയുടെ അക്കൗണ്ടില്‍ മാറ്റം വരുത്തിയത് തെറ്റായ നടപടിയാണെന്നും അന്വേഷണം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നില്ല.courtesy.. Brave india news
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് കലാധ്വനി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #CovidBreak #IndiaFightsCorona.