ഐബി ഉദ്യോഗസ്ഥന്റെ കൊലപാതകം: താഹിര്‍ ഹുസൈന്റെ സഹോദരൻ അറസ്റ്റിൽ:
ഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തിനിടെ കൊല്ലപ്പെട്ട ഐ.ബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ സഹോദരനും അറസ്റ്റില്‍. ഷാ ആലം എന്നയാളെയാണ് അറസ്റ്റു ചെയ്ത്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ചാന്ദ് ബാഗിലുണ്ടായ സംഘര്‍ഷത്തില്‍ ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. താഹില്‍ ഹുസൈന്റെ അറസ്റ്റിനു ശേഷം ഇയാളുടെ വീട്ടിലും പോലീസ് തുടര്‍ച്ചയായി പരിശോധന നടത്തിയിരുന്നു.
ഐ.ബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. കൊലപാതകം നടന്ന സമയത്ത് ചാന്ദ് ബാഗിലെ കെട്ടിടത്തിനു മുകളില്‍ ഷാ ആലവുമുണ്ടായിരുന്നുവെന്നാണ് പോലീസ് പറഞ്ഞു.
താഹിറിന്റെ പിതാവ്, മകന്, ഏതാനും അയല്‍ക്കാര്‍ എന്നിവരെയും പോലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തിരുന്നു. കലാപത്തിന് താഹിറിന് സഹായം ചെയ്തുകൊടുത്തുവെന്ന് ആരോപിച്ചായിരുന്നു നടപടി. താരിഖ് ഹുസൈന, ലിയാഖത്ത്, താരിഖ് റിസ്വി, റിയാസാത്ത് എന്നിവരാണ് അറസ്റ്റിലായത്. താരിഖ് ഹുസൈന്റെ ഭാര്യ സ്വന്തം വീട്ടിലാണ്. അവര്‍ മടങ്ങിയെത്തിയാലുടന്‍ ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.courtesy..Brave india news