ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതകം : താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി:

ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതകം : താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി:

ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതകം : താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി:

ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്ത് ആം ആദ്‌മി പാർട്ടി. കൗൺസിലർ സ്ഥാനത്തു നിന്നും നീക്കുകയും, പാർട്ടിയുടെ പ്രാഥമിക അംഗത്വം താൽക്കാലികമായി ചെയ്തതായി റിപ്പോർട്ട്.
അങ്കിത് ശർമയുടേത് ഉൾപ്പെടെ അഞ്ചു പേരുടെ മരണവുമായി ബന്ധപ്പെട്ടാണ് ഡൽഹി പോലീസ് കേസെടുത്തിരിക്കുന്നത്. പെട്രോൾ ബോംബുകൾ അടക്കം മറ്റു കലാപം സൃഷ്ടിക്കാനുള്ള വസ്തുക്കൾ, താഹിറിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെന്ന് വെളിപ്പെടുത്തിയ ഡൽഹി പോലീസ്, വീട് പൂട്ടി സീൽ ചെയ്തു.

കലാപത്തിൽ പങ്കെടുക്കുന്നവർ ആം ആദ്മി പാർട്ടിക്കാരാണെങ്കിൽ കർശന നടപടിയെടുക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.