ഒന്നുകിൽ ജീവിക്കുന്ന രാജ്യത്തെ പിന്തുണക്കുക,അല്ലെങ്കിൽ നിങ്ങളെ പിന്തുണക്കുന്ന രാജ്യത്ത് പോയി ജീവിക്കുക. അതല്ലേ കരണീയം..? അല്ലാതെ ഇവിടം കുരുതിക്കളമാക്കരുത്:
മൻമോഹൻ സിംഗ് സർക്കാർ അവരുടെ രണ്ടാമൂഴത്തിൽ കൊണ്ടുവന്ന ഒരു ഓർഡിനൻസ് രാഹുൽ ഗണ്ടി പരസ്യമായി കീറിയെറിയുന്നത് ലോകം വീക്ഷിച്ചതാണ്.അത് എല്ലാവരും ഇപ്പോഴും ഓർക്കുന്നുമുണ്ട് . മൻമോഹൻ സിങ്ങിനെ മുന്നിൽ നിർത്തി ഇന്ത്യ ഭരിച്ചത് ആരായിരുന്നു എന്ന് അന്നത്തെ സംഭവത്തോടെ ഇന്ത്യക്കാർക്ക് കൂടുതൽ വ്യക്തമായി. ഇറ്റാലിയൻ മദാമ്മയുടെ കുടുംബ വാഴ്ചയിൽ ഇറങ്ങിക്കളിച്ചത് രാഹുൽ, പ്രിയങ്കാ ഗണ്ടികൾ ആയിരുന്നുവല്ലോ !! മൻമോഹൻ സിംഗ് എന്ന പാവം മനുഷ്യന്റെ കരണത്ത് അടിക്കുന്നതിനു തുല്യം ആയിരുന്നു രാഹുലിന്റെ അന്നത്തെ പ്രവൃത്തി. അപമാന ഭാരം മൂലം മൻമോഹൻ സിംഗ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചു എന്ന് അന്നത്തെ പ്ലാനിങ്ങ് ബോർഡ് ഉപാധ്യക്ഷൻ മൊണ്ടേക് സിംഗ് അലുവാലിയ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
പറഞ്ഞു വന്നത് രാഹുൽ ഗണ്ടി എന്ന കോൺഗ്രസ് നേതാവിന്റെ വിവരം ഇല്ലായ്മയും, അപക്വതയെയും കുറിച്ചാണെങ്കിൽ അത് തെറ്റാണ് എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്.അയാൾ കാണിക്കുന്നതെല്ലാം അധികാരത്തിനായുള്ള പേക്കൂത്തുകളാണ്.പൊട്ടൻ കളിയുമല്ല.അതയാളുടെ അടവാണ്. രാഹുൽ ഗണ്ടിയുടെ ഈ സ്വഭാവം കൊണ്ടാണ് പല മുതിർന്ന കോൺഗ്രസ് നേതാക്കളും പാർട്ടി വിട്ടത്. എന്നാൽ ചേട്ടനേക്കാൾ വലിയ വിവരക്കേട് ആണ് അനിയത്തി എന്ന് തന്റെ ആദ്യ പാർലമെന്റ് പ്രസംഗം കൊണ്ട് തന്നെ പ്രിയങ്ക ഗണ്ടിയും തെളിയിച്ചുകഴിഞ്ഞു. അതിന്റെ നേർ സാക്ഷ്യമാണ് ബംഗ്ലാദേശ് വിജയ് ദിവസിൽ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പാർലമെന്റിൽ വന്ന് ഫോട്ടോ ഷൂട്ട് നടത്തുക എന്നത്. എത്ര വിഡ്ഢിയാണ് പ്രിയങ്ക എന്ന സ്ത്രീ… എന്ന് നിങ്ങൾ നിഷ്പക്ഷമായി ഒന്നാലോചിച്ചു നോക്കൂ…! മാത്രവുമല്ല ഇന്ത്യൻ പട്ടാളത്തെ അവർ അധിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു.
പലസ്തീൻ രൂപീകരണത്തിന് പണ്ടും ഇപ്പോഴും ഇന്ത്യ പിന്തുണ കൊടുക്കുന്ന ഒരു രാജ്യമാണ്. തിരിഞ്ഞു കൊത്തും എന്നറിഞ്ഞിട്ടും ഇപ്പോഴും ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ട് ഇന്ത്യ പലസ്തീനെ സഹായിക്കുന്നുമുണ്ട്. പക്ഷെ കോൺഗ്രസ് പിന്തുണ നൽകുന്നത് പലസ്തീന് അല്ല, മറിച്ച് ഇസ്ലാമിക തീവ്രവാദ വിഭാഗമായ ഹമാസിനാണ്. സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുന്ന ഹമാസിനെ പിന്തുണച്ച് കേരളത്തിൽ കോൺഗ്രസ് നടത്തിയ പല പ്രകടങ്ങളും, പ്രസംഗങ്ങളും നമ്മൾ കണ്ടിട്ടുള്ളതാണ്. ഹമാസിനെ പൊതുവേദിയിൽ ഭീകര സംഘടന എന്ന് വിമർശിച്ച ശശി തരൂരിനെ , കേരളത്തിലെ പൊതു വേദികളിൽ നിന്ന് പിന്നീട് മാറ്റി നിർത്തിയതും നമുക്കറിയാം. ഇപ്പോഴാകട്ടെ കോൺഗ്രസിന്റെ പിന്തുണ ഉണ്ടായിരുന്ന ഹമാസ് തീവ്രവാദികൾ എല്ലാം ചത്തു തുലഞ്ഞു. പേര് പറഞ്ഞ് മോങ്ങാൻ പോലും ആളില്ലാത്ത സമയത്താണ് പലസ്തീൻ ഐക്യദാർഢ്യവുമായി പാലസ്തീൻ ബാഗും തൂക്കിയുള്ള വരവ് പ്രിയങ്കയുടെ വരവ്..!
https://youtube.com/shorts/7yPZpSNzA4Y?si=YrEpdPfreASpBSSv(News Video)
കോൺഗ്രസ് ഹമാസിനെയോ, ഹിസ്ബുള്ളയെയോ, ഇസ്ലാമിക് സ്റ്റേറ്റിനെയോ, അൽ-ഖ്വയ്ദയെയോ, പോപ്പുലർ ഫ്രണ്ടിനെയോ, മുസ്ലിം ലീഗിനെയോ ആരെ വേണമെങ്കിലും പിന്തുണച്ചോട്ടെ അത് അവരുടെ രാഷ്ട്രീയം. അവരുടെ നിലപാട്. ഇന്ത്യയിൽ 80 ശതമാനവും ഹിന്ദുക്കൾ ആണ്. ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾ വംശഹത്യക്ക് ഇരയാകുന്ന ഈ അവസരത്തിൽ, കോൺഗ്രസിന് പ്രധാനം 4000 കിലോമീറ്റർ അകലെ കിടക്കുന്ന പലസ്തീനും, ഹമാസ് തീവ്രവാദികളും ഒക്കെയാണ് .
https://youtube.com/shorts/eDMKK21W9Tw?si=w_bJ6V4Yt3U9ZKXk
ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വംശഹത്യക്ക് എതിരെ ഞങ്ങൾ എന്ത് ചെയ്യാൻ ആണെന്ന് ചോദിക്കുന്നവർ …ഇസ്രായേലിൽ ഭീകര ആക്രമണം നടത്തിയ ഹമാസ് തീവ്രവാദികളെ, ഇസ്രായേൽ ഉന്മൂലനം ചെയ്തപ്പോൾ നിങ്ങൾ ഇവിടെ കിടന്ന് എന്തൊക്കെയാണ് കാട്ടിക്കൂട്ടിയത് എന്ന് ഓർക്കുന്നില്ലേ..? കോൺഗ്രസ് ആർക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് ഒരിക്കൽ കൂടി തുറന്നു കാട്ടപ്പെട്ടു. ഞാനിവിടെ പ്രമുഖ സിനിമാതാരം പ്രീതി സിന്റയുടെ വാക്കുകൾ കടമെടുത്തു കൊണ്ട് ചോദിക്കുകയാണ് … ഒന്നുകിൽ ജീവിക്കുന്ന രാജ്യത്തെ പിന്തുണക്കുക,അല്ലെങ്കിൽ നിങ്ങളെ പിന്തുണക്കുന്ന രാജ്യത്ത് പോയി ജീവിക്കുക. അതല്ലേ കരണീയം.അഥവാ അങ്ങനെ ചോദിച്ചാൽ തന്നെ എന്താണ് തെറ്റ്? News Desk Kaladwani News..8921945001.