ഒമൈക്രോൺ വ്യാപനത്തിൽ ഉൽഘണ്ഠയുമായി ലോക രാജ്യങ്ങൾ:
കോവിഡിന്റെ പുതിയ വകഭേദമാണ് ഒമൈക്രോൺ വൈറസ് . എല്ലാ നിയന്ത്രണങ്ങളും മറികടന്നു ഒമൈക്രോൺ വൈറസ് ലോകത്തിന്റെ നാനാഭാഗങ്ങളിക്കും പടരാൻ തുടങ്ങിയിരിക്കുന്നു. ആഫ്രിക്കയിലാണ് ആദ്യമായി ഒമൈക്രോൺ കണ്ടെത്തിയത്. ബോസ്സ്വാനിയയിൽ ആയിരുന്നു ആദ്യ രൂപം കണ്ടെത്തിയത് . ദക്ഷിണാഫ്രിക്കയിലും അവിടെ നിന്നും ഹോങ്കോംഗിലേക്കും എത്തിയ ഒരാൾക്കും അവിടെ നിന്ന് സഞ്ചരിച്ചു എത്തിയ മറ്റു 10 പേർക്കും രോഗം വ്യാപിച്ചതോടെയാണ് രോഗവിവരം ലോകം അറിയുന്നുത് .ഏറ്റവും കൂടുതൽ കരുതൽ എടുക്കുന്ന രാജ്യമായ ബ്രിട്ടൺ ഈ രോഗം കണ്ടെത്തിയപ്പോത്തന്നെ എല്ലാ വിമാന സെർവീസുകളും റദ്ദ് ചെയ്യുകയും നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ബ്രിട്ടനിൽ രണ്ടിടത്തു സൗത്താഫ്രിക്കയിൽ നിന്നും വന്ന രണ്ടു രോഗികളെ ഐഡന്റിഫയ് ചെയ്തിട്ടുണ്ട് . അതിനാൽ തന്നെ കടുത്ത നിയന്ത്രണം ആയിരുന്നു ബ്രിട്ടനിൽ ഏർപ്പെടുത്തിയത്.
ഒമൈക്രോൺ എന്നത് സാധാരണ കൊറോണ വൈറസ് പോലെയല്ല . ഇതിനു പനി സാധാരണ ഉണ്ടായിരിക്കണമെന്നില്ല.
സൗത്താഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം വളരെ ശക്തമായ ക്ഷീണവും ശരീര വേദനയും തൊണ്ട വരൾച്ചയും ചെറിയ വരണ്ട ചുമയുമാണ് രോഗ ലക്ഷണങ്ങൾ . ശാസ്ത്രലോകത്തിൽ 2 അഭിപ്രായമായാണ് ഒമൈക്രോണിനെ പറ്റി കേൾക്കുന്നത് . ഒരുവിഭാഗം പറയുന്നത് യാതൊരു തരത്തിലും ഒമൈക്രോണിനെ ഭയക്കേണ്ടതില്ല എന്നും ഒരു ചെറിയ പനി വന്നു പോകുന്നത് പോലെയാണ് എന്നും പ്രതേകിച്ചു, വാക്സിൻ എടുത്തവർ ഇതിനെ ഒട്ടും ഭയക്കണ്ടതില്ല എന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. WHO യും തുടക്കത്തിലേ എടുത്ത നിലപാട് ഇതുതന്നെ ആയിരുന്നു . എന്നാൽ രണ്ടാത്തെ വിഭാഗം പറയുന്നത് ഒമൈക്രോണിനെ നിസ്സാരമായി കാണരുതെന്നും ഇത് മരണത്തിലേക്കുവരെ നയിച്ചേക്കുമെന്നുമാണ് . എന്നാൽ ഇപ്പോൾ WHO യും അവരുടെ നിലപാട് മാറ്റിയിരിക്കുന്നു. രണ്ടാമത്തെ വിഭാഗത്തിന്റെ അഭിപ്രായമാണ് ഇപ്പോൾ WHO കൈക്കൊള്ളുന്നത് . എന്നാൽ ഇപ്പോൾ കർണാടയിൽ എത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിക്കു ഒമൈക്രോൺ ആണോ എന്ന ആശങ്കയിലാണ്. എന്നാൽ ഇത് വരെ രോഗം സ്ഥിരീകരിച്ചിട്ടില്ല . ലോകത്തു 18 രാജ്യങ്ങളിൽ ഒമൈക്രോൺ എത്തി കഴിഞ്ഞിരിക്കുന്നുഎന്നാണ് വിവിധ റിപ്പോർട്ടികൾ നൽകുന്ന സൂചന. 185 രോഗികളെ ഇതുവരെ ഐഡന്റിഫയ് ചെയ്തിരിക്കുന്ന പശ്ചാത്തലത്തിൽ വിദേശ പൗരന്മാർക് വിലക്കേർപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടിക ഉയരുകയാണ് .14 ദിവസം നിർബന്ധിത കോറന്റിനും എടുക്കേണ്ടതുണ്ട് .