പൊതുമേഖലാ ബാങ്കുകളുടെ ലയനത്തെ തുടർന്നുണ്ടായിരിക്കുന്ന ആശങ്കകൾ അസ്ഥാനത്താണെന്ന് ധനമന്ത്രി നിർമലസീതാരാമൻ. ബാങ്ക് ലയന പദ്ധതി തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കുമോയെന്ന ബാങ്ക് ജീവനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു അവർ…സാമ്പത്തിക വളർച്ച ഉയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കിൽ വായ്‌പ്പ ലഭ്യമാക്കാനാണ് 10 പൊതുമേഖലാ ബാങ്കുകളെ നാലായി ലയിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി…അടച്ചുപൂട്ടൽ ഉണ്ടാകില്ലെന്നും ബാങ്കുകൾക്ക് കൂടുതൽ മൂലധനം നൽകുമെന്നും അത് ശക്തമായി തുടരുമെന്നും നിർമല സീതാരാമൻ പറഞ്ഞു….