തിരുവനന്തപുരം : വസ്തുതാ വിരുദ്ധമായ പോസ്റ്റുകൾ സത്യസന്ധമെന്ന രീതിയിൽ അവതരിപ്പിക്കാൻ വല്ലാത്ത മിടുക്കാണ് ധനമന്ത്രി തോമസ് ഐസക്കിന്. ഐസക്കിന്റെ പച്ചക്കള്ളം അറിയാതെ അതേപടി ഏറ്റുപിടിച്ച് അണികൾ സൈബർ ലോകത്ത് പ്രചാരണ കോലാഹലവും നടത്തും. പലനാൾ കള്ളം ഒരുനാൾ പിടിയിൽ എന്ന് പറഞ്ഞതു പോലെ ഇക്കുറി തോമസ് ഐസക്കിന് പണി കിട്ടി.
ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് കേന്ദ്രസർക്കാർ 4432 കോടി അനുവദിച്ചെന്നും കേരളത്തിന് ഒന്നും കൊടുത്തില്ലെന്നുമായിരുന്നു തോമസ് ഐസക്കിന്റെ ട്വീറ്റ്. ട്വീറ്റ് ഇട്ടപാടെ സിപിഎം സൈബർ ടീം അതേറ്റെടുത്ത് ആഘോഷമാക്കി. പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെട്ട് നിന്ന മന്ത്രിക്ക് പക്ഷേ അധികം പിടിച്ചു നിൽക്കാനായില്ല. വസ്തുതകൾ വെളിവാക്കിക്കൊണ്ട് കൃത്യമായ മറുപടികൾ ട്വീറ്റിനു ലഭിച്ചു.(കടപ്പാട്,,ജനം)