ഓണത്തിനിടയിലും പുട്ട് കച്ചവടം; കരിപ്പൂരിൽ … കൊറോണയെ മുതലെടുത്ത് സ്വർണക്കടത്ത്; ഒരാൾ സ്വർണ്ണവുമായി പിടിയിൽ:
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നും സ്വർണ്ണ വേട്ട. കണ്ണൂര്‍ സ്വദേശിയായ ജിതിൻ എന്നയാളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 736 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. റാസല്‍ഖൈമയില്‍ നിന്നും സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാളെത്തിയത്. ജിതിനെ അധികൃതര്‍ ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞദിവസവും ഇവിടെ സ്വര്‍ണം കടത്താനുള്ള ശ്രമത്തിൽ നാലുപേരാണ് റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്. ചാർട്ടേർഡ് വിമാനത്തിൽ ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന് അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തിലാക്കി സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നുള്ള ഫ്ളൈ-ദുബായ് വിമാനത്തിലെത്തിയ മറ്റ് മൂന്നു യാത്രക്കാരും പിടിയിലായി. ഇവരില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.