കര്‍ണ്ണാടക സര്‍ക്കാരാണ് ആറാം ക്ലാസുകാരനായ വെങ്കിടേഷിന് ധീരതയ്ക്കുള്ള പുരസ്‌ക്കാരം നല്‍കിയത്. സ്വാതന്ത്ര്യദിനത്തില്‍ റെയ്ച്ചൂരില്‍ നടന്ന ചടങ്ങില്‍ ഡപ്യൂട്ടി കമ്മീഷണര്‍ ശരത് ബി വെങ്കിടേഷ് ആണ് പുരസ്കാരം സമ്മാനിച്ചത്.
നിര്‍ത്താതെ പെയ്ത കനത്ത മഴയില്‍, കഴിഞ്ഞാഴ്ച കര്‍ണ്ണാടകയിലെ കൃഷ്ണ നദി കരകവിഞ്ഞിരുന്നു. പ്രദേശം മുഴുവന്‍ പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ദേവദുര്‍ഗയിലെ പാലവും വെള്ളത്തിനടിയിലായിരുന്നു. പാലത്തിലൂടെ കടന്നു പോകാന്‍ കഴിയാതെ വിഷമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് സ്വന്തം ജീവന്‍ പണയം വെച്ചാണ് കുഞ്ഞ് ബാലന്‍ വഴികാട്ടിയായത്.