കരുത്തുകാട്ടാൻ റഫേലും സുഖോയും; നെഞ്ചിടിച്ച് ചൈനയും പാകിസ്താനും; അതിർത്തി മേഖലകളിൽ വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ.

കരുത്തുകാട്ടാൻ റഫേലും സുഖോയും; നെഞ്ചിടിച്ച് ചൈനയും പാകിസ്താനും; അതിർത്തി മേഖലകളിൽ വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ.

കരുത്തുകാട്ടാൻ റഫേലും സുഖോയും; നെഞ്ചിടിച്ച് ചൈനയും പാകിസ്താനും; അതിർത്തി മേഖലകളിൽ വ്യോമാഭ്യാസ പ്രകടനത്തിന് ഒരുങ്ങി ഇന്ത്യ:

ന്യൂഡൽഹി: അതിർത്തിയിൽ നിരന്തരം വെല്ലുവിളി ഉയർത്തുന്ന ചൈനയ്ക്കും പാകിസ്താനും മറുപടിയുമായി വ്യോമസേന. ചൈന- പാക് അതിർത്തി മേഖലയിൽ വ്യോമസേന വോമാഭ്യാസ പ്രകടനം നടത്തും. ലഡാക്ക് ഉൾപ്പെടെയുള്ള മേഖലകളിലാണ് ഇന്ത്യയുടെ യുദ്ധവിമാനങ്ങൾ അഭ്യാസപ്രകടനങ്ങൾ നടത്തുക. ത്രിശൂൽ എന്നാണ് വ്യോമാഭ്യാസ പ്രകടനത്തിന് പേര് നൽകിയിരിക്കുന്നത്.

ഈ മാസം നാലിന് ആരംഭിക്കുന്ന വ്യോമാഭ്യാസ പ്രകടനം 14 വരെ നീണ്ടുനിൽക്കും. ലഡാക്കിന് പുറമേ അരുണാചൽ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലാകും അഭ്യാസ പ്രകടനങ്ങൾ നടക്കുക. ഇന്ത്യയുടെ മുൻനിര യുദ്ധ വിമാനങ്ങളായ റഫേൽ, മിറാഷ് 2000, സുഖോയ്-30എംകെഐ എന്നിവയാണ് അണിനിരക്കുക. ഇതിന് പുറമേ വ്യോമസേനയുടെ ചിനൂക്, അപ്പാഷെ എന്നിവയുൾപ്പെടെയുള്ള ഹെലികോപ്റ്ററുകളെയും അഭ്യാസ പ്രകടനത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഡൽഹിയിൽ ജി 20 ഉച്ചകോടി നടക്കുമ്പോഴാണ് വ്യോമസേനയുടെ നിർണായക വ്യോമാഭ്യാസ പ്രകടനം എന്നത് ഏറെ ശ്രദ്ധേയമാണ്. ഈ മാസം 9, 10 തിയതികളിലാണ് ജി20 ഉച്ചകോടി. അടുത്തിടെ ലഡാക്ക്, അരുണാചൽ പ്രദേശ്, കശ്മീർ എന്നീ മേഖലകളിൽ വലിയ വെല്ലുവിളിയാണ് പാകിസ്താനും ചൈനയും ഉയർത്തുന്നത്. അടുത്തിടെ ഇന്ത്യൻ മേഖലകൾ ഉൾക്കൊള്ളിച്ച് ചൈന ഭൂപടം പ്രസിദ്ധീകരിക്കുകവരെയുണ്ടായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നിർണായക നീക്കം.news desk kaladwani news.courtesy..