“കരുവന്നൂര്‍ സമരത്തില്‍ രാഷ്ട്രീയമില്ല, നാടകമാക്കുന്നവര്‍ക്ക് കമ്മ്യൂണിസത്തിന്റെ തിമിരം”: സുരേഷ് ഗോപി:
തൃശൂര്‍: കരുവന്നൂരില്‍ നടത്തിയ പദയാത്രയിലും സമരത്തിലും രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി. അത് മനുഷ്യത്വ വിഷയമാണ്, നാടകമാക്കുന്നവര്‍ക്ക് കമ്മ്യൂണിസത്തിന്റെ തിമിരമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരില്‍ സുരേഷ് ഗോപിക്ക് ജയിക്കാന്‍ ഇ ഡി കളമൊരുക്കുകയാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
“തൃശൂരില്‍ തനിക്ക് മത്സരിക്കാന്‍ വേണ്ടിയാണ് ഇഡി റെയ്ഡുകള്‍ നടത്തുന്നതെന്ന സിപിഎം ആരോപണങ്ങളില്‍ വാസ്തവമില്ല. അത് അവരുടെ രാഷ്ട്രീയ മൂല്യങ്ങളുടെ, പ്രത്യയശാസ്ത്രങ്ങളുടെ കഴപ്പമാണ്. കമ്യൂണിസമല്ല, ലോകത്തിന് ആവശ്യം സോഷ്യലിസമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്ക് സോഷ്യലിസമില്ല, കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചിരിക്കുകയാണ്.
ഇഡി വന്നതിന് ശേഷമല്ല കരുവന്നൂര്‍ വിഷയം ഏറ്റെടുത്തത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ തന്നെ ഇരയായ സഹകാരികളുടെ വീട്ടില്‍ താന്‍ എത്തിയിരുന്നു. കഴിഞ്ഞ മാസം മാവേലിക്കരയില്‍ സഹകരണ തട്ടിപ്പിനെതിരെ നിരാഹാരമിരുന്നു. കൊട്ടിയൂരിലും കൊട്ടിയത്തും സമാനരീതിയില്‍ താന്‍ പദയാത്ര നടത്തിയിരുന്നതായും അന്ന് തനിക്ക് രാഷ്ട്രീയ പിന്‍ബലമില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
“കണ്ണൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ എന്നെ ബന്ധപ്പെട്ടിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനായാണ് ഞാന്‍ ഈ വിഷയം ഏറ്റെടുത്തിരിക്കുന്നതെന്നത് മാദ്ധ്യമപ്രചരണമാണ്. അന്തി ചര്‍ച്ചകളില്‍ സത്യം പറയാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിക്കണം. സഹകരണ മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനാണ് കേന്ദ്രത്തില്‍ സര്‍ക്കാര്‍ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്”, സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.കൂടാതെ, കേന്ദ്രം തീര്‍ച്ചയായും സഹകാരികളുടെ വിഷയത്തില്‍ ഇടപെടും.കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ശക്തമായി ഇടപെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.news desk kaladwani.9037259950.