തിരുവനന്തപുരം;സംസ്ഥാനത്ത് വൈദ്യൂതി നിരക്ക് കുത്തനെ കൂട്ടി. ഗാർഹിക മേഖലയിൽ യൂണിറ്റിന് നാല്പത് ശതമാനം വരെയാണ് വർദ്ധനവുണ്ടായത് . 2017 – ലാണ് ഇതിനുമുമ്പ് നിരക്ക് വർദ്ധനവുണ്ടായത്. പ്രതിമാസം നാല്പത് യൂണിറ്റുവരെയുള്ള ഉപഭോക്താക്കൾക്ക് പുതിയ വർധന ബാധകമായില്ല . എന്നാൽ പ്രതിമാസം അമ്പത് യൂണിറ്റുവരെ ഉള്ളവർക്ക് പതിനെട്ടുരൂപയും
നൂറുയൂണിറ്റിന് നാല്പത്തിരണ്ട്‍ രൂപയും വർദ്ധനവുണ്ടാകും .ഈ ചാർജ് വർദ്ധനവിലൂടെ കെ.എസ്.ഈ.ബി.ക്ക് 902 -കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.