ഇസ്ലാമാബാദ് : കശ്മീർ വിഷയത്തിൽ അമേരിക്കയും ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭീഷണി മുഴക്കി പാകിസ്ഥാൻ . കശ്മീർ പ്രശ്നം അവസാനിപ്പിക്കാൻ സമയമായെന്നും , തങ്ങളുടെ സൈന്യം എന്തിനും സജ്ജമാണെന്നുമാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇമ്രാൻ പറഞ്ഞത് .
തങ്ങൾക്ക് വേണ്ടത് സമാധാനവും ,വികസനവുമാണ് . എന്നാൽ ഇന്ത്യ അതിനു അനുവദിക്കുന്നില്ല . തങ്ങളെ സാമ്പത്തികമായി തകർക്കാനാണ് ഇന്ത്യയുടെ ശ്രമം . അതിനായി പലതും ചെയ്യുന്നു . എന്നാൽ ഇപ്പോൾ തങ്ങളുടെ സൈന്യവും എന്തിനും സജ്ജമാണ് .
പാക് അധീന കശ്മീർ പിടിച്ചെടുക്കാനാണ് ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നത് . ആർ എസ് എസിന്റെ നയമാണത് . അത് പ്രാവർത്തികമാക്കാനാണ് മോദിയുടെ ശ്രമം . അത് തങ്ങളുടെ സൈന്യം തടയും .അതിർത്തിയിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട് , ഇമ്രാൻ ഖാൻ പറഞ്ഞു .(കടപ്പാട് .ജനം)