കായംകുളം നഗരസഭാ ചെയർമാന്റെ അധികാര ദുർവിനിയോഗം;ഒടുവിൽ അത് ബൂമറാങ് ആയത് നഗരസഭാ ജീവനക്കാർക്കും:
അധികാരദുർവിനിയോഗത്തിന്റെ മകുടോദാഹരണം തേടി മറ്റെങ്ങും പോകേണ്ട. കായംകുളം നഗരസഭാ ചെയർമാനെ… ബൈക്കിൽ ഹെൽമറ്റ് വയ്ക്കാതെ യാത്രചെയ്തതിന് കഴിഞ്ഞ ദിവസം കായംകുളം പോലീസ് പിഴയടിച്ചിരുന്നു. അതിന്റെ വൈരാഗ്യം തീർത്തത് നഗരസഭാ ഹെൽത് ജീവനക്കാരെ പറഞ്ഞു വിട്ട് കായംകുളം പോലീസ് സ്റ്റേഷനിലെ കാന്റീൻ പൂട്ടിക്കാൻ എടുത്ത നടപടിയാണ് നഗരസഭാ ചെയര്മാന് വിനയായതെന്നു മാത്രമല്ല ജീവനക്കാരെ കേസിൽ നിന്ന് രക്ഷിച്ചെടുക്കേണ്ട ബാധ്യതയിലും പെട്ടിരിക്കുന്നു.
മതിയായ രേഖകളോ യൂണിഫോമോ ഇല്ലാതെ പോലീസ് കോമ്പൗണ്ടിൽ അമിതവേഗതയിൽ കടന്നു കയറിയ വാഹനത്തെയും ഡ്രൈവറടക്കം ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു കേസെടുത്തു.കാന്റീൻ പൂട്ടിക്കാനെത്തിയ നഗരസഭാ ജീവനക്കാരും പോലീസുകാരും തമ്മിൽ വാക്കേറ്റം ഉണ്ടായത് മാധ്യമ ദൃശ്യങ്ങളിൽ കണ്ടതാണ്. ചുരുക്കത്തിൽ നഗരസഭാ ചെയർമാന്റെ … പിഴയടിച്ച നാണക്കേടിൽ നിന്നുണ്ടായ പ്രതികാര നടപടി ഒരു ബൂമറാങ്ങായി അവർക്കുതന്നെ
ഏറ്റിരിക്കുന്നത് ഏവരും പാഠമാക്കേണ്ടതാണ് .picture .courtesy manorama