‘കാ​യ​ല്‍ സ​വാ​രി​ക്കി​ടെ തന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്,… അതൃപ്തി വെളിപ്പെടുത്തി മൈ​ക്ക​ല്‍ ലെ​വി​റ്റ്:

‘കാ​യ​ല്‍ സ​വാ​രി​ക്കി​ടെ തന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്,… അതൃപ്തി വെളിപ്പെടുത്തി മൈ​ക്ക​ല്‍ ലെ​വി​റ്റ്:

ആ​ല​പ്പു​ഴ: ‘കാ​യ​ല്‍ സ​വാ​രി​ക്കി​ടെ തന്നെ ത​ട​ഞ്ഞ സം​ഭ​വം അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്ന് നൊ​ബേ​ല്‍ ജേ​താ​വ് മൈ​ക്ക​ല്‍ ലെ​വി​റ്റ്. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്കും കേ​ര​ള​ത്തി​നും ഇ​ത് ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​യ​ല്‍ സ​വാ​രി​ക്കി​ടെ സ​മ​രാ​നു​കൂ​ലി​ക​ള്‍ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.കൊള്ളക്കാര്‍ തോക്കിന്‍മുനയില്‍ നിര്‍ത്തുന്നതിന് സമാനമായ സംഭവം. ഒരു മണിക്കൂറോളം ബലമായി തന്നെ തടഞ്ഞുവെച്ചു. വിനോദസഞ്ചാരമേഖലയ്ക്ക് ഇത് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും ലെവിറ്റ് പറഞ്ഞു.

വി​നോ​ദ സ​ഞ്ചാ​ര​ത്തെ സ​മ​ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നു പ​റ​ഞ്ഞി​ട്ടും ത​ന്നെ ത​ട​ഞ്ഞ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. സ​ര്‍​ക്കാ​ര്‍ അ​തി​ഥി​യെ ത​ട​ഞ്ഞ​ത് വി​നോ​ദ സ​ഞ്ചാ​ര​ത്തി​നും കേ​ര​ള​ത്തി​നും ചേ​രാ​ത്ത ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം ലെ​വി​റ്റി​നെ​യും കു​ടും​ബ​ത്തെ​യും ത​ട​ഞ്ഞ​ത് സാ​മൂ​ഹി​ക​വി​രു​ദ്ധ​രാ​ണെ​ന്നാ​യി​രു​ന്നു ടൂ​റി​സം മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മാ​ണ് ന​ട​ന്ന​തെ​ന്നും ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ലെ​വി​റ്റ് സ​ര്‍​ക്കാ​ര്‍ അ​തി​ഥി​യാ​യാ​ണ് കേ​ര​ള​ത്തി​ല്‍ എ​ത്തി​യ​ത്. പ്ര​ദേ​ശ​ത്തു​ള്ള ചി​ല സാ​മൂ​ഹി​ക വി​രു​ദ്ധ​രാ​ണ് അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞു​വ​ച്ച​ത്. സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്കും. സു​ര​ക്ഷാ വീ​ഴ്ച ഉ​ള്‍​പ്പെ​ടെ​യു​ള​ള കാ​ര്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​മെ​ന്നും ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.