ന്യൂഡല്‍ഹി : പോക്‌സോ നിയമ ഭേദഗതിയ്ക്ക് ലോക്‌സഭയുടെ അംഗീകാരം. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതാണ് പുതിയ ഭേദഗതി ബില്ല്.കുട്ടികളെ മയക്കുമരുന്നുകള്‍ അടക്കമുള്ളവ കുത്തിവച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവര്‍ക്ക് കഠിന ശിക്ഷ ഉറപ്പാക്കുന്നതാണ് പോക്‌സോ നിയമ ഭേദഗതി.പതിനാല് വയസ്സില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ ജീവിതാവസാനം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്.
രാജ്യസഭ നേരത്തെ പാസ്സാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ബില്ല് നിയമമാകും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിത-ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി.