കുത്തു കേസ് പ്രതിയെ അനുകൂലിച്ച് പി എസ് സി : ഹർജിക്കാർക്കെതിരെ പരിഹാസം:

കുത്തു കേസ് പ്രതിയെ അനുകൂലിച്ച് പി എസ് സി : ഹർജിക്കാർക്കെതിരെ പരിഹാസം:

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കുത്തുകേസിലെ ഒ​ന്നാം പ്ര​തി ശി​വ​ര‍​ഞ്ജി​ത് ഉ​ൾ​പ്പെ​ട്ട പോ​ലീ​സ് റാ​ങ്ക് ലി​സ്റ്റി​ലെ ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​യി​രു​ന്നെ​ന്ന വിശദീകരണവുമായി പി​എ​സ്‍​സി. ശാ​രീ​രി​ക ക്ഷ​മ​താ പ​രി​ശോ​ധ​ന​യ​ട​ക്കം ന​ട​ത്തി​യ​ത് വി​ദ​ഗ്ധ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നെ​ന്നും പി​എ​സ്‍​സി അറിയിച്ചു.

റാ​ങ്ക് ലി​സ്റ്റ് ചോ​ദ്യം ചെ​യ്ത് ഉ​ദ്യേ​ഗാ​ർ​ഥി​ക​ളിൽ ചിലർ കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ല്‍ ന​ല്‍​കി​യ ഹ​ർ​ജി​യി​ലാ​ണ് പിഎസ്‌സിയുടെ മ​റു​പ​ടി. ഹ​ർ​ജി​ക്കാ​ർ ശാ​രീ​രി​ക ക്ഷ​മ​താ പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രാ​ണെ​ന്നും ഇ​പ്പോ​ൾ ഇ​ത്ത​ര​മൊ​രു ഹ​ർ​ജി​യു​മാ​യി വ​ന്ന​തി​ൽ ദു​രു​ദ്ദേ​ശ​മു​ണ്ടെ​ന്നും പി​എ​സ്‍​സി, ട്രൈ​ബ്യൂ​ണ​ലി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.