കുത്ത് .കുത്ത്. I.N.D.I.A. സഖ്യത്തിന്റെ ലക്ഷ്യം ഹിന്ദു വിരുദ്ധ രാഷ്ട്രീയം ; കുത്തിന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി തേജസ്വി സൂര്യ:
മധ്യപ്രദേശ്: പുതിയ സഖ്യത്തിന്റെ ലക്ഷ്യം ഹിന്ദു വിരുദ്ധ രാഷ്ട്രീയം,കുത്തിന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി ബി ജെ പി എംപി തേജസ്വി സൂര്യ. നർമ്മദാപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സഖ്യം രൂപീകരിക്കുന്നതിന് മുൻപും ഇവർ ഹിന്ദു വിരുദ്ധ രാഷ്ട്രീയമാണ് നടത്തിയിരുന്നത്. ഇൻഡി( കുത്തിന്ത്യ) സഖ്യം രൂപീകരിച്ചതിന് ശേഷം അവർ പരസ്യമായി ഹൈന്ദവ സംസ്കാരങ്ങളെ അവഹേളിക്കുകയാണ്. അതിന്റെ ഭാഗമാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന… അദ്ദേഹം ചൂട്ടിക്കാട്ടി.
സനാതന ധർമ്മം പകർച്ച വ്യാധിയാണെന്നും അതിനാൽ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഉദയനിധിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. സെപ്റ്റംബർ രണ്ടിന് പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് ഉദയനിധി വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ ഉദയനിധിയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ ഉണ്ട്.News desk kaladwani news .9037259950.