കൂടെ നടന്നപ്പോൾ ദേഹത്ത് തൊട്ടു; പ്രവർത്തകന്റെ കരണത്തടിച്ച് കോൺഗ്രസ് നേതാവ് ;
ബംഗലൂരു: ബംഗളുരുവിലാണ് സംഭവം. കർണാടക സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാറാണ് പ്രവർത്തകനെ തല്ലിയത്. ഒപ്പം നടക്കുന്നതിനിടയിൽ ദേഹത്ത് തൊട്ടതിനാണു അനുയായിയുടെ കരണത്തടിച്ചത്. മാണ്ഡ്യയിൽ പാർട്ടി എം.പിയെ കണ്ടു മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
കൂടെ നടക്കാൻ സ്വാതന്ത്ര്യം തരുന്നെന്ന് കരുതി എന്തുമാകാമെന്നാണോ എന്ന് ചോദിച്ചായിരുന്നു തല്ല്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വിശദീകരണവുമായി ശിവകുമാർ രംഗത്തെത്തി. സാമൂഹിക അകലം പാലിക്കാത്തതു കൊണ്ടാണ് താൻ പ്രവർത്തകനെ തല്ലിയതെന്നാണ് നേതാവിന്റെ ന്യായീകരണം.
അതേസമയം സ്വന്തം പാർട്ടി പ്രവർത്തകനെ തല്ലിയ കോൺഗ്രസ് നേതാവിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തെത്തി. പൊതുപ്രവർത്തനം നടത്താൻ യോഗ്യതയുള്ള ആളല്ല ശിവകുമാർ എന്ന് ബിജെപി ആരോപിച്ചു. ഇത്തരംസ്വഭാവം ഉള്ള ഒരാൾക്ക് എങ്ങനെ ജനങ്ങളെ സേവിക്കാൻ കഴിയുമെന്നും ബിജെപി സംസ്ഥാന വക്താവ് എസ്. പ്രകാശ് ചോദിച്ചു.news courtesy..brave india