കെടി ജലീലിനെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല:

കെടി ജലീലിനെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല:

കെടി ജലീലിനെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല:

ബന്ധു നിയമനക്കേസിൽ കെ ടി ജലീൽ കുറ്റക്കാരൻ ..മന്ത്രി സ്ഥാനത് തുടരാൻ അർഹതയില്ല..ലോകായുക്ത:

തിരുവനന്തപുരം: ബന്ധുനിയമനക്കേസിൽ ലോകായുക്ത റിപ്പോര്‍ട്ടിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭ്യാസമന്ത്രി കെ ടി ജലീലിനെ പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിന് അൽപമെങ്കിലും ധാര്‍മികത അവശേഷിക്കുന്നുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കാൻ നടപടി സ്വീകരിക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.പല തവണ മന്ത്രി ജലീൽ ചട്ടങ്ങളും നിയമങ്ങളും ലംഘിക്കുകയും സ്വജനപക്ഷപാതവും അഴിമതിയും നടത്തുകയും ചെയ്തെങ്കിലും മന്ത്രിയെ സംരക്ഷിച്ചത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇനി എവിടെ ഇരുന്നും ബിസിനസ് വിവരങ്ങൾ അറിയാം.. നിയന്ത്രിക്കാം; I-BILLER CLOUD BASED BILLING APP.

ബന്ധുനിയമനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മന്ത്രിയ്ക്ക് സ്ഥാനത്തു തുടരാൻ അര്‍ഹതയില്ലെന്നാണ് ലോകായുക്ത റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.ബന്ധുനിയമനക്കേസിലെ ആരോപണം സത്യമാണെന്നും ജലീൽ കുറ്റക്കാരനാണെന്നുമാണ് ലോകായുക്ത റിപ്പോര്‍ട്ട്. മന്ത്രി സ്വജനപക്ഷപാതം കാണിച്ചെന്നും മന്ത്രിയ്ക്ക് സ്ഥാനത്തു തുടരാൻ അര്‍ഹതയില്ലെന്നും മുഖ്യമന്ത്രിയ്ക്ക് കൈമാറാനുള്ള റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

ബന്ധുവായ കെടി അദീപിനെ ജലീൽ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷൻ ജനറൽ മാനേജറായി നിയമിച്ച സംഭവത്തിലാണ് ലോകായുക്തയുടെ കണ്ടെത്തൽ.അദീപിന് നിയമം നല്‍കാനായി മന്ത്രി ജലീൽ യോഗ്യതയിൽ ഇളവു വരുത്തിയാണ് വിജ്ഞാപനം ഇറക്കിയതെന്നും ഇത്തരത്തിലാണ് നിയമനം നടത്തിയതെന്നുമാണ് ലോകായുക്ത സ്ഥിരീകരിച്ചത്. വി കെ മുഹമ്മദ് ഷാഫി എന്നയാള്‍ നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ സത്യമാണെന്ന് ലോകായുക്ത വ്യക്തമാക്കി. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും കാണിച്ച മന്ത്രിയ്ക്ക് സ്ഥാനത്തു തുടരാൻ യോഗ്യതയില്ലെന്നും ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.