കേന്ദ്ര മന്ത്രി മുരളീധരന് ,പിസി ജോർജിനെ കാണാൻ അനുമതി നിഷേധിച്ച് കേരളാ പോലീസ് :
പൊലീസ് കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ച പി.സി ജോര്‍ജിനെ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ എത്തിയെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. ‘വിശദാംശങ്ങള്‍ നേരിട്ടു ചോദിച്ചറിയാനാണ് എത്തിയത്’.
യൂത്ത് ലീഗ് ഒരു പരാതി കൊടുത്താല്‍ അറസ്റ്റു ചെയ്യുന്നത് ആരെ പ്രീണിപ്പിക്കാനാണെന്നു കേന്ദ്രമന്ത്രി ചോദിച്ചു. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുന്നവരാണ് സിപിഎമ്മുകാര്‍. ജോര്‍ജിന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പാലക്കാട് കൊലപാതകികളെ പിടിക്കാത്ത പൊലീസ് പി.സി ജോര്‍ജിനെ പിടിക്കാന്‍ തിടുക്കം കാണിച്ചു… മുരളീധരന്‍ പറഞ്ഞു.