കേരളം കടന്നു കയറുന്നത് സാമ്പത്തിക അരാജകത്വത്തിലേക്കോ … ? കേരളം മറ്റൊരു ശ്രീലങ്ക ആകുമോ കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം:
കേരളം മറ്റൊരു ശ്രീലങ്ക ആകുമോ കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: നാം ഏതാനും വര്ഷങ്ങള്ക്കു മുൻപ് കണ്ടിരുന്ന കേരളമല്ല ഇന്ന് കാണുന്ന കേരളം.ഇന്നത്തെ നിലയിൽ കേരളത്തിന്റെ കാര്യം വളരെ കഷ്ടമാണെന്നു പറയേണ്ടിവരുന്നു. എന്തെന്നാൽ സർക്കാരും അതിനെ കൊണ്ട് നടക്കുന്ന പാർട്ടിയും സ്വന്തം ആവശ്യത്തിനോ അല്ലെങ്കിൽ സ്വാർത്ഥ താൽപ്പര്യാർത്ഥമാണ് സർക്കാർ പണം ചെലവഴിക്കുന്നതെന്നത് തന്നെ ..! മാത്രവുമല്ല ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള നടപടികളാണ് ഇതിനു കാരണമെന്നും ജനസമൂഹം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
പണം എവിടെ നിന്ന് കിട്ടിയാലും അത് ജനക്ഷേമപരമായി ഉപയോഗപ്പെടുത്തുന്നതിലല്ല മറിച്ചു ധൂർത്താണ് നയമെന്നതാണ് പിന്നാമ്പുറ കഥകൾ വെളിപ്പെടുത്തുന്നത്.കെ റെയിൽ തന്നെ ഇതിനുള്ള ഒരു ഉദാഹരണമാണ്. എന്തെന്നാൽ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള നടപടികളിലാണ് ഈ സർക്കാർ നടത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുൻപ്… രണ്ടാമൂഴത്തിനു വോട്ടു കിട്ടാൻ വേണ്ടി ഈ സർക്കാർ നടത്തിയ ചില ശമ്പള പരിഷ്ക്കാരങ്ങളാണ് കേരളത്തെ ഇത്രയും ഗുരുതരമായ അവസ്ഥയിലേക്കെത്തിച്ചതെന്നത് ഇനിയും ജനങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ ശ്രീലങ്കയുടെ അവസ്ഥയിലേക്ക് കേരളവും വീഴാനുള്ള സാധ്യതയാണിവിടെ നിഴലിച്ചു കാണുന്നത്.