കേരളം കത്തിക്കാനാഹ്വാനം മുഴക്കിയ 17 ഈ ബുൾ ജെറ്റ് അനുഭാവികളെ അറസ്റ്റ് ചെയ്ത് ..പോലീസ്:
കണ്ണൂർ:മോട്ടോർ വാഹന നിയമം ലംഖിച്ച ഈ ബുൾ ജെറ്റ് സഹോദരങ്ങളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയ ഇവരുടെ അനുഭാവികൂട്ടങ്ങളിലെ 17 പേരെ പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളം കത്തിക്കാനും, രാജ്യത്തെ വെബ്സൈറ്റുകൾ തകർക്കാനുമാണ് ഇവർ ആഹ്വാനം ചെയ്തത്.
മോട്ടോർ വാഹന നിയമത്തെ കാറ്റിൽപറത്തി , മോഡിഫൈ ചെയ്ത ഈ ബുൾ ജെറ്റിന്റെ വാഹനത്തെ കസ്റ്റഡിയിൽ എടുത്തതുമായി ബന്ധപ്പെട്ട് ഈ ബുൾ ജെറ്റ് എന്ന് പറയപ്പെടുന്നവർ ബന്ധപ്പെട്ട അധികാരികളോട് നടത്തിയ പേക്കൂത്തുകളും അക്രമാസക്തരാകുന്നതും ജനങ്ങളെ കണ്ടതാണ്. ഇതൊക്കെ ജനങ്ങൾ സഹിക്കേണ്ടതുണ്ടോ..? ഇതുപോലെ നിത്യവും എത്രയോ ചെത്തന്മാർ റോഡുകളിൽ യാത്രക്കാർക്കും ഇതര ജനങ്ങൾക്കും അലോസരം സൃഷ്ടിക്കുന്നു. ഇതിനെ ചോദ്യം ചെയ്താൽ അക്രമാസക്തരാകുന്നു. ഇക്കൂട്ടർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.