കേരളം; കാത്തിരിപ്പിന് വിരാമം.വോട്ടെണ്ണൽ നാളെ:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മൂന്ന് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനം നാളെയാണ്.വോട്ടെണ്ണൽ നാളെ രാവിലെ ആരംഭിക്കും.2015 നെ അപേക്ഷിച്ച് വാശിയേറിയ ഒരു തിരഞ്ഞെടുപ്പെന്നതിലുപരി നാലഞ്ച് മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമ സഭ തിരഞ്ഞെടുപ്പിലേക്കുള്ള ഡ്രസ്സ് റിഹേഴ്സൽ കൂടിയാകും ഈ തിരഞ്ഞെടുപ്പ് എന്നത് കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു.
കേരളത്തിലങ്ങോളമിങ്ങോളം ആത്മവിശ്വാസത്തോടെ കളം നിറഞ്ഞ് നിന്ന് പ്രവർത്തിച്ച ഏക രാഷ്ട്രീയ പാർട്ടി ബിജെപി നേതൃത്വത്തിലുള്ള എൻ ഡി എ ആയിരുന്നു. അഴിമതിയിൽ മുങ്ങി കുളിച്ച് നിൽക്കുന്ന ഇടതു മുന്നണിക്ക് പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ അഭാവം പ്രകടമായിരുന്നു. U D F നെ സംബന്ധിച്ചിടത്തോളം പലയിടങ്ങളിലും പ്രവർത്തനത്തിന് തന്നെ ആളില്ലാത്ത അവസ്ഥയുണ്ടായി.ഏറ്റവുമൊടുവിൽ തിരുവന്തപുരത്തെ ഒരു എം എൽ എ തന്നെ പറഞ്ഞു …തിരുവനന്തപുരം ബിജെപി പിടിക്കുമെന്ന് .ജനമനസ്സാണ് അദ്ദേഹം തുറന്നു കാട്ടിയത് . അതെന്തായാലും നാളെ അതിനൊരു അതിനൊരു അവസാനം ഉണ്ടാകുന്നത് വരെ കാത്തിരിക്കാം.
എന്നിരുന്നാലും കേരളക്കരയിൽ BJP യ്ക്ക് അനിഷേധ്യമായ ഒരു സ്ഥാനം നേടിക്കൊടുത്ത തിരഞ്ഞെടുപ്പായിരിക്കുമിത് .അതിനുവേണ്ടി ബിജെപി നടത്തിയ കാടിളക്കിയുള്ള പ്രവർത്തനം ശുഭകരവുമായി.പടലപ്പിണക്കങ്ങൾ വെടിഞ്ഞ് അതിന് നേതൃത്വം നൽകിയ കെ സുരേന്ദ്രൻ മാന് ഓഫ് ദി മറച്ചു മറ്റു വിജയ പരാജയങ്ങളിലേക്കൊന്നും ഞങ്ങൾ കടക്കുന്നില്ല . തിരുവനന്ദപുരം ഇത്തവണ BJP യ്ക്ക് തന്നെയാകും.ഏതാണ്ട് 55 വാർഡുകൾ വരെ ബിജെപി പിടിക്കുമെന്ന കണക്കുകൂട്ടലാണ് കലാധ്വനിയുടേതെങ്കിലും ചില അവിശുദ്ധ വോട്ടു തിരിമറികൾ ഇവയിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം .