ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ടു നടന്നു വരുന്ന അന്വേഷണത്തിൽ സൗദി അറേബ്യയിൽ പിടിയിലായ രണ്ട് പേർക്കും മലയാളി ബന്ധമെന്ന് കണ്ടെത്തൽ.ശ്രീലങ്കൻ സ്ഫോടനത്തിന്റെ സൂത്രധാരനായ സഹ്റാൻ ഹാഷിമിന്റെ ബന്ധു മൗലാനാ റീള സുഹൃത്ത് ഷെഹ്നാഹ് നാവിജ് എന്നിവരാണ് സൗദിയിൽ പിടിയിലായത്. ഇവർക്ക് കാസര്‍കോടിലെ ഐസിസ് റിക്രൂട്ട്മെന്റുമായി വലിയ പങ്കുണ്ടെന്നാണ് വിവരം.
അതേസമയംകേരളത്തിൽ ഏതുവിധേനയും ചാവേറാക്രമണത്തിനായി നിരവധി ചാവേറുകൾ തയാറാണെന്ന് എൻ ഐ എ റിപ്പോർട്ടിൽ പറയുന്നു.തൃശ്ശൂർ പൂരവും കൊച്ചി നഗരവുമാണ് ഇവരുടെ ആദ്യ ലക്ഷ്യങ്ങളെന്നാണ് സൂചന.
കാസർകോഡ് നിന്ന് ഐസിസിലേക്ക് യുവാക്കളെ റിക്രൂട് ചെയ്ത കേസിൽ ഖത്തറിൽ കഴിയുന്ന ഒരു കരുനാഗപ്പള്ളി സ്വദേശി ,കാസർകോഡ് സ്വദേശിയായ മറ്റു രണ്ട് പേർ എന്നിവരെകൂടി പ്രതി ചേർത്തു എന്നറിവായിട്ടുണ്ട്.