ന്യൂഡല്‍ഹി: രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി കേരളത്തില്‍ 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കമ്മ്യൂണിസ്റ്റുകാര്‍ കൊന്നൊടുക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യസഭയില്‍ എസ്പിജി ഭേദഗതി ബില്ലിന്മേല് മറുപടി പ്രസംഗം നടത്തുന്നതിനിടെയായിരുന്നു ഈ പരാമര്‍ശം.
ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപ്പോക്കലാണ് എസ്പിജി ഭേദഗതി ബില്ലിലൂടെ കേന്ദ്രം നടപ്പാക്കുന്നതെന്നായിരുന്നു പ്രതിപക്ഷകക്ഷികളുടെ ആരോപണം. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ക്ക് രാഷ്ട്രീയ പകപ്പോക്കലിനെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി.കേരളത്തില്‍ 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി നിങ്ങള്‍ കൊന്നൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിച്ചാലും ഇടതുപക്ഷം ഭരിച്ചാലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലായ്പ്പോഴും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.