കേരളത്തിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിൽ കുഴൽപ്പണ മാഫിയയും. പാകിസ്ഥാനുമെന്ന കണ്ടെത്തൽ:

കേരളത്തിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിൽ കുഴൽപ്പണ മാഫിയയും. പാകിസ്ഥാനുമെന്ന കണ്ടെത്തൽ:

കേരളത്തിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾക്ക് പിന്നിൽ കുഴൽപ്പണ മാഫിയയും. പാകിസ്ഥാനുമെന്ന കണ്ടെത്തൽ: 

നിരീക്ഷണം: കേരളത്തിന്റെ ഇപ്പോഴത്തെ പോക്ക് എവിടേക്കെന്നു ചോദിക്കാതിരിക്കാനാകുന്നില്ല.കേരളം തീവ്രവാദത്തിന്റെ ഹബ്ബാകുന്നു എന്ന വാർത്തകൾ വന്നു കൊണ്ടിരിക്കെയും, അതിനിടയിൽ നിരവധി തീവ്രവാദികളെ മറ്റു സംസ്ഥാന പോലീസും അന്വേഷണ ഏജൻസികളും പിടിച്ച് കൊണ്ട് പോകുന്നതിനിടയിലുമാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളുടെ പ്രവർത്തനം പിടിക്കപ്പെടുന്നത്.

മുമ്പ് ഭീകരവാദികൾക്കും അവരുടെ പ്രവർത്തനങ്ങൾക്കും കാശ്മീർ ഒരു അനുകൂല മേഖല ആയിരുന്നു. എന്നാൽ ഇന്ന് കാശ്മീർ ദേശീയതയോടു ചേർന്നു നിൽക്കുന്ന സംസ്ഥാനമായി മാറിയിരിക്കുന്നു. ഇന്നത്തെ അവസ്ഥയിൽ കേരളം അറിഞ്ഞോ അറിയാതെയോ തീവ്രവാദത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്നു . മേൽവിഷയത്തിൽ, മാറിമാറി വന്ന സർക്കാരുകളുടെ പല നിലപാടുകളുമാണ് തീവ്രവാദത്തിനു കേരളം ഒരു ചവിട്ടുപടിയായത്.വോട്ടു ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള പല പ്രീണന നയങ്ങളും ഇതിനൊരു കാരണമാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ പലപ്പോഴും ഇതേക്കുറിച്ച്‌ വിവരങ്ങൾ നൽകിയിട്ടും നമ്മുടെ സർക്കാർ ഭാഗത്ത് നിന്ന് വേണ്ടത്ര കാര്യമായ അന്വേഷണമുണ്ടായോ എന്നതും സംശയകരമാണ്. മുൻ ഡി ജി പി വിരമിക്കവേ നടത്തിയ പരാമര്ശത്തിലും കേരളത്തിൽ തീവ്രവാദ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറഞ്ഞരുന്നെങ്കിലും അദ്ദേഹം ആ സ്ഥാനത്തിരിക്കവേ എന്ത് ചെയ്തുവെന്നതും ചർച്ചയായിരുന്നതാണ്.എന്തിനേറെ പറയാൻ… ഇന്നലെ ഈ ബുൾ ജെറ്റിന്റെ നിയമ ലംഘനം നടത്തിയ വാഹനത്തെ പിടിച്ചപ്പോൾ കേരളത്തിൽ കലാപാഹ്വാനം നടത്തിയതും നാം ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

കേരളം തീവ്ര വാദത്തിന്റെ മണ്ണാക്കാനുള്ള പാക്കിസ്ഥാന്റെയും ,കുഴൽ പണ മാഫിയകളുടെയും അതുപോലെ തക്കം പാർത്തിരിക്കുന്ന തീവ്രവാദ സെല്ലുകൾക്കെതിരെയും നിതാന്ത ജാഗ്രതയാണിവിടെ ആവശ്യം.