കേരളത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്തിനെന്ന ചോദ്യമുയരുന്നു…?ഇതാർക്കു വേണ്ടി ..?
കേരളത്തിൽ ഭക്ഷ്യ വിഷ ബാധയും ,മായം ചേർക്കലും മൂലം ജനങ്ങൾ മരണപ്പെടുമ്പോഴും ഇത്തരം മായം ചേർത്ത് കച്ചവടം നടത്തുന്നവർക്കൊപ്പം നിൽക്കുന്ന കേരള ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്തിനെന്നത് ഒരു ചോദ്യചിഹ്നമാവുകയാണ് . പ്രത്യേകിച്ചും കാസർഗോഡ് ചെറുവത്തൂരിലെ പിലാവളപ്പിൽ കുഞ്ഞഹമ്മദിന്റെ ഐഡിയൽ കൂൾ ബാറിൽ നിന്നും ഷവർമ വാങ്ങിക്കഴിച്ച 16 വയസുകാരിയായ വിദ്യാർത്ഥിനിയുടെ ഭക്ഷ്യ വിഷ ബാധ മൂലമുള്ള ദാരുണ മരണത്തെ തുടർന്ന്…ഇവിടെ നിന്നും ഷവർമ വാങ്ങിക്കഴിച്ചവരിൽ പതിനെട്ടോളം പേർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രി ചികിത്സയിലാണ് . നിയമ ലംഘനം നടത്തുന്നവർക്കൊപ്പം നടക്കുന്ന ഒരു വകുപ്പായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മാറിയിരിക്കുന്നു എന്നതിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
മാത്രവുമല്ല ഇവിടത്തെ പഞ്ചായത് ഓഫിസിന്റെ മൂക്കിന് തൊട്ടു താഴെ ആയിട്ടാണ് ഈ ഷവർമ കട സ്ഥിതി ചെയ്യുന്നത് ..അതിലുപരി ഈ കടയ്ക്ക് കാലങ്ങളായി ലൈസൻസ് പോലുമില്ലാതെയാണ് പ്രവർത്തിച്ചു വന്നിരുന്നതെന്നും അറിയാനായിട്ടുണ്ട്.അതായത് വിഷ വസ്തു വിറ്റു ജനങ്ങളെ ഇല്ലാതാക്കാനുള്ള പ്രവർത്തനത്തിന് പഞ്ചായത്തും ഭക്ഷ്യ സുരക്ഷാ വകുപ്പും കൂട്ട് നിൽക്കുകയായിരുന്നു വെന്നല്ലേ തെളിയുന്നത്.
അങ്ങനെ പറയാൻ മറ്റൊരു കാരണം കൂടിയുണ്ട്. കൂൾ ബാറിന് തൊട്ടടുത്തായി മുപ്പതു വർഷത്തോളമായി ലൈസൻസ് എടുത്തു പ്രവൃത്തിച്ച് കൊണ്ടിരുന്ന സരോജം എന്ന വനിതാ സംരംഭകയുടെ പുസ്തകക്കടയ്ക്ക് ലൈസൻസ് പുതുക്കി നൽകാതെ വന്നത് മൂലം ജീവനോപാധി ഇല്ലാതായ അവർക്ക് ആത്മഹത്യ ചെയ്യേണ്ടി വന്ന് .. നാടിനെ നടുക്കിയ സംഭവവും ഇവിടെ തന്നെ ഉണ്ടായി എന്ന തിരിച്ചറിവിലേക്ക് നടന്നടുക്കുമ്പോൾ …നമ്പർ ഒൺ കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് തിരിച്ചറിയാൻ ഒന്ന് തിരിഞ്ഞു നോക്കുക ….ചിലപ്പോൾ ജീവനെങ്കിലും ബാക്കിയുണ്ടാകും…kaladwani news