കേരളാ നിയമസഭയുടെ അവസാന സമ്മേളനം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങും ; പ്രതിഷേധവുമായി പ്രതിപക്ഷവും:
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ; കേരളാ നിയമസഭയുടെ അവസാന നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്നു തുടക്കം. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമസഭയിലെത്തി. ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് പൂച്ചെണ്ടുകള്‍ നല്‍കിയാണ് ഗവര്‍ണ്ണറെ സ്വീകരിച്ചത്.
കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനം. ഇരിപ്പിടങ്ങളുടെ അകലം കൂട്ടിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രതിഷേധ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം നിയമസഭയില്‍ എത്തിയത്.