ഡൽഹി പോലീസിനെ വൻ വിവാദത്തിലേക്ക് വലിച്ചിഴച്ച ജാമിയ ലൈബ്രറിയിലെ മർദ്ദനത്തിന്റെ മുഴുനീള വീഡിയോ പുറത്തായി.ഇന്ത്യ ടുഡെ ടിവിയാണ് കയ്യിൽ കല്ലുകളും പിടിച്ച് വിദ്യാർഥികൾ ലൈബ്രറിയിൽ വന്നു കയറുന്ന മുഴുനീള വീഡിയോ പുറത്തുവിട്ടത്. ഇത്രയും ഭാഗം എഡിറ്റ് ചെയ്തു മുറിച്ചുമാറ്റി, പോലീസുകാർ ലൈബ്രറിയിൽ കയറി തല്ലുന്ന രംഗങ്ങൾ മാത്രം പുറത്തുവിട്ട ജാമിയ വിദ്യാർഥികൾ സൃഷ്ടിച്ച സഹതാപതരംഗമാണ് ഇതോടെ പൊളിയുന്നത്.
കയ്യിൽ കല്ലേന്തി മുഖം മറച്ച വിദ്യാർത്ഥികൾ ലൈബ്രറിയിൽ ഓടിക്കയറുന്നതും, ചിലർ മേശ വലിച്ചിടുന്നതും ഗേറ്റ് അടയ്ക്കുന്നതും എല്ലാം വീഡിയോയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. പുറത്ത് വാഹനങ്ങൾ തകർത്ത ശേഷം ഓടി ലൈബ്രറിയുടെ അകത്തുകയറിയ വിദ്യാർത്ഥികൾ പോലീസ് അകാരണമായി മർദ്ദിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു പരത്തുകയായിരുന്നു.courtesy ..ഇന്ത്യ ടുഡേ :