കൊറോണയ്ക്കെതിരെ പോരാടിമരിച്ച ആരോഗ്യപ്രവർത്തകന് രാജ്യത്തെ പ്രധാനസേവകന്റെ സല്യൂട്ട് : കുടുംബത്തിന് 50ലക്ഷം രൂപ അനുവദിച്ചു:

കൊറോണയ്ക്കെതിരെ പോരാടിമരിച്ച ആരോഗ്യപ്രവർത്തകന് രാജ്യത്തെ പ്രധാനസേവകന്റെ സല്യൂട്ട് : കുടുംബത്തിന് 50ലക്ഷം രൂപ അനുവദിച്ചു:

കൊറോണയ്ക്കെതിരെ പോരാടിമരിച്ച ആരോഗ്യപ്രവർത്തകന് രാജ്യത്തെ പ്രധാനസേവകന്റെ സല്യൂട്ട് : കുടുംബത്തിന് 50ലക്ഷം രൂപ അനുവദിച്ചു:

 

കൊച്ചി ; ചൈനയ്ക്കെതിരെ പോരാടുന്ന ഇന്ത്യൻ സൈന്യം മാത്രമല്ല കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരും പോരാളികളാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി .

കൊറോണയെന്ന മഹാമാരിക്കെതിരെ പോരാടി ജീവൻ വെടിഞ്ഞ ആരോഗ്യപ്രവർത്തകന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദരം . പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ മരണമടഞ്ഞ ആലുവ ജില്ലാ ആശുപത്രി മോർച്ചറി ജീവനക്കാരൻ പി.എൻ സദാനന്ദന്റെ കുടുംബത്തിനാണ് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക കേന്ദ്രസർക്കാർ അനുവദിച്ചത്.

സദാനന്ദന്റെ കുടുംബത്തിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച് കഴിഞ്ഞു. വേഗത്തിൽ മതിയായ രേഖകൾ സമർപ്പിച്ചാണ് കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയുടെ ഇൻഷുറൻസ് ക്ലെയിമിലൂടെ സദാനന്ദന്റെ കുടുംബത്തിന് പണം ലഭിച്ചത്.

എറണാകുളം ജില്ലയിൽ കൊറോണ വ്യാപനവും, മരണവും രൂക്ഷമായപ്പോൾ നിരവധി മൃതദേഹങ്ങൾ എത്തിയിരുന്ന ആലുവ ജില്ലാ ആശുപത്രിയിലെ മോർച്ചറിയുടെ ചുമതലയിൽ ആയിരുന്നു സദാനന്ദൻ. ഇതിനിടെ സദാനന്ദനും രോഗം സ്ഥിരീകരിച്ചു . എന്നാൽ ഉയർന്ന അളവിൽ പ്രമേഹമുണ്ടായിരുന്ന സദാനന്ദന് ശ്വാസംമുട്ട് കൂടിയതിനെ തുടർന്ന് ഐ.സി.യുവിലും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ഓഗസ്റ്റ് 17ന് മരണമടയുകയായിരുന്നു

ആരോഗ്യവകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായി 2002ലാണ് സദാനന്ദൻ ജോലിയിൽ പ്രവേശിച്ചത്. 2019 ജനുവരി 31ന് നഴ്‌സിംഗ് അസിസ്റ്റന്റായി ആലുവ ജില്ലാ ആശുപത്രിയിൽ നിന്നും സദാനന്ദൻ വിരമിച്ചിരുന്നു. എന്നാൽ ഏറെ ആത്മാർത്ഥതയോടെ പ്രവർത്തിച്ചതോടെ സദാനന്ദനെ ആശുപത്രി വികസന സമിതി 2019 ഫെബ്രുവരി 25ന് മോർച്ചറിയിൽ അറ്റൻഡറായി നിയമിക്കുകയായിരുന്നു.

ആരോഗ്യപ്രവർത്തകരെ ആദരിക്കണമെന്ന തന്റെ വാക്ക് പാലിച്ച് രാജ്യത്തിന് മാതൃക കാട്ടുകയാണ് പ്രധാനമന്ത്രി .courtesyto.. janam