കൊറോണ:സെക്രട്ടറിയേറ്റിൽ ആരംഭിച്ച വാർ റൂമിന്റെ തലവനെ മാറ്റി സംസ്ഥാന സർക്കാർ :
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സെക്രട്ടറിയേറ്റിൽ സംസ്ഥാന സർക്കാർ ആരംഭിച്ച വാർ റൂമിന്റെ തലവനെ മാറ്റി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് പകരം ചുമതല നൽകി ഉത്തരവിറക്കി.
കെ.ആർ ജ്യോതിലാലിനൊപ്പം അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥരും വാർ റൂം ചുമതലയിലുണ്ട്. ആരോഗ്യം, പൊലീസ്, റവന്യു,ഗതാഗതം, തദ്ദേശം, ഭക്ഷ്യ വിതരണം തുടങ്ങിയ വകുപ്പുകളുടെ പ്രവർത്തനങ്ങളാണ് വാർ റൂമിൽ ഏകോപിപ്പിക്കുക.04712517225 എന്ന ഫോൺ നമ്പറിൽ വാർ റൂമുമായി ബന്ധപ്പെടാം.