കൊറോണ…ശബരിമലയില്‍ ഇനി ഓണ്‍ലൈന്‍ വഴി…വഴിപാട്: ബുക്കിംഗ് ആരംഭിച്ചു:
ശബരിമലയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓണ്‍ലൈന്‍ വഴിപാട് ബുക്കിംഗ് സൗകര്യം ഒരുക്കി. മേട – വിഷു പൂജകള്‍ക്കായി ശബരിമല നട തുറക്കുന്ന 14 മുതല്‍ 18 വരെ വഴിപാടുകള്‍ www.onlinetdb.com എന്ന പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. എട്ട് വഴിപാടുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. നീരാഞ്ജനം, നെയ് വിളക്ക്, അഷ്ടോത്തര അര്‍ച്ചന, സഹസ്രനാമ അര്‍ച്ചന, സ്വയംവരാര്‍ച്ചന, നവഗ്രഹ നെയ്യ് വിളക്ക്, ഗണപതി ഹോമം, ഭഗവതിസേവ എന്നീ എട്ട് വഴിപാട് ഇനങ്ങളാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നത്.