കൊവിഡ് വ്യാപനം; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി:
ഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയും വാക്സിനേഷൻ പ്രക്രിയയുടെ പുരോഗതി പരിശോധിക്കുന്നതിന് വേണ്ടിയും ഇന്ന് ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓക്സിജൻ വിതരണത്തിന്റെയും മരുന്ന് ലഭ്യതയുടെയും പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി കഴിഞ്ഞ ബുധനാഴ്ച പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു. മരുന്ന്- ഓക്സിജൻ ഉദ്പാദകരോട് ഉദ്പാദനം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടതായും ഏത് സാഹചര്യത്തിലും എന്ത് സഹായങ്ങൾക്കും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്നും സംസ്ഥാന മുഖ്യമന്ത്രിമാർക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു.
രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി ഇതുവരെ 18,04,29,261 പേർക്ക് കൊവിഡ് വാക്സിൻ നൽകി കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.