കോടികളുടെ ചാരിറ്റിയിൽ അന്തർ നാടകങ്ങളെന്നു സംശയം:
Next time when you donate money to a local charity, check thoroughly!
സഹായം എന്ന വാക്കിന്റെ മറവിൽ ,സർക്കാരിന് പോലും വലിയ ഫണ്ടിങ് സാധ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിലും, ഇത്തരം പണപ്പിരിവ് തുടർച്ചയാകുന്ന സാഹചര്യത്തിലും,ഇതിന്റെ രീതിയിലും ,മട്ടിലും ഭാവങ്ങളിലും നിന്ന് കോടതികൾക്ക് വരെയും ചില സംശയങ്ങൾ ഉണ്ടായിരിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തു വരുന്നു. ഒപ്പം ചാരിറ്റിയുടെ മറവിൽ ഓടിയെത്തുന്ന നന്മമരങ്ങളിൽ എന്തൊക്കെയോ അസ്വാഭാവിക യുമുണ്ടെന്നുള്ള വിലയിരുത്തലും ഉണ്ടായിരിക്കുന്നു. സഹായം അർഹതപ്പെട്ടവർക്ക് അര്ഹതയുള്ളവരിൽ നിന്ന് ലഭിക്കുന്നതിൽ തെറ്റില്ല.
ഇവിടെ കോടതി കണ്ടെത്തിയ സംശയങ്ങളോടു നമുക്കും ചേർന്ന് നിൽക്കാം.കേരളത്തിന്റെ പൊതുനിരത്തുകളിൽ പല രോഗാതുരർക്കും വേണ്ടി ഗാനാലാപങ്ങൾ നടത്തി സ്വരൂപിച്ചു നല്കിയവരുമുണ്ട്… കിട്ടിയ തുകകൾ പുട്ടടിച്ചവരുമുണ്ട്..ഇതെല്ലാവർക്കും അറിയാവുന്ന കാര്യവുമാകയാൽ വൻതുകകളിൽ കണ്ണ് വക്കുന്നവരും ഉണ്ടായേക്കാം.
അതിനാൽ തന്നെ ആർക്കും പണം പിരിക്കാവുന്ന അവസ്ഥ ശരിയല്ലെ ന്നാണ് കോടതിയുടെ നിരീക്ഷണം. ഇത് സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കോടതി. സർക്കാരിന്റെ പ്രളയഫണ്ട് വരെ അടിച്ച് മാറ്റിയവർക്ക് ഉറവിടമറിയാതെ കിട്ടുന്നതൊക്കെ മുക്കാനാണോ പ്രയാസം.