തിരുവല്ലയിലാണ് സംഭവം.കോളേജ് വിദ്യാർത്ഥിനിയും റാന്നി അയിരൂർ സ്വദേശിനിയുമായ പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കത്തിക്കുകയായിരുന്നു.കുമ്പനാട് സ്വദേശിയായ അജി രജി മാത്യുവാണ് ഈ ക്രൂര കൃത്യം നടത്തിയത്.പ്രതിയെ നാട്ടുകാർ ചേർന്ന് തടഞ്ഞു നിർത്തി പോലീസിന് കൈമാറുകയായിരുന്നു. കുറ്റകൃത്യത്തിനുള്ള കാരണം പ്രേമനൈരാശ്യമെന്നാണ് പ്രതി പോലീസിനോട് പറഞ്ഞതെന്നാണറിവ്. കോളേജിലേക്കുള്ള വഴിയിലായിരുന്നു സംഭവം.പെൺകുട്ടിക്ക് 85 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.കൂടുതൽ വാർത്തകൾ പിന്നാലെ….