കോഴിക്കോട് .. ഓടുന്ന ട്രെയിൻ കത്തിക്കൽ സംഭവം; ഭീകരാക്രമണം ..ദുരൂഹതകളേറെ:

കോഴിക്കോട് .. ഓടുന്ന ട്രെയിൻ കത്തിക്കൽ സംഭവം; ഭീകരാക്രമണം ..ദുരൂഹതകളേറെ:

കോഴിക്കോട് .. ഓടുന്ന ട്രെയിൻ കത്തിക്കൽ സംഭവം;ഭീകരാക്രമണം …ദുരൂഹതകളേറെ:

ട്രെയിൻ കോച്ചിൽ ആക്രമണം; ഹിന്ദിയിലും ഇം​ഗ്ലീഷിലും എഴുത്ത്, ഭീകരവാദ, മാവോയിസ്റ്റ് ബന്ധം അന്വേഷിക്കുന്നു.

ആലപ്പുഴ .. കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ട്രെയിൻ ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്രോളൊഴിച്ച് ട്രെയിൻ തീകത്തിച്ച സംഭവത്തിൽ ദുരൂഹതകളേറെയെന്നു വാർത്ത റിപ്പോർട്ട്. ഇതേക്കുറിച്ചുള്ള വിപുലമായ അന്വേഷണത്തിനു ഐ ബി അടക്കമുള്ള കേന്ദ്ര ഏജൻസികൾ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ സംഭവത്തെ വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. എൻ ഐ എ അന്വേഷണം പോലും തള്ളിക്കളയാനാവില്ല.പ്രാഥമികാന്വേഷണത്തിൽ ഇതൊരു ഭീകരാക്രമണ സാധ്യതയായാണ് കാണുന്നത്.

ഇത് കാണുമ്പോൾ കേരളം എങ്ങോട്ടാണെന്നാണ് പൊതുസമൂഹം ചോദിക്കുന്നത്. ഒരു തീവ്രവാദ സംഘടനയുടെ നിരോധനത്തെ തുടർന്ന് അക്രമങ്ങളുണ്ടായപ്പോൾ നോക്കുകുത്തിയായി നിന്ന സർക്കാർ /പ്രതിപക്ഷ നിലപാടുകൾ പൊതുസമൂഹം കണ്ടതാണ്.അതിനാൽ തന്നെ ഈ വിഷയത്തിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണമാണ് ജനങ്ങൾ സ്വാഗതം ചെയ്യുന്നത്.പ്രത്യേകിച്ചും കേരളം പഴയ കാല കശ്‍മീറായി മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ. ഇതിനു പിന്നിൽ മാവോയിസ്റ്റുകളാണോ, ഇസ്‌ലാമിസ്റ്റ് തീവ്രവാദികളാണോ, പോപ്പുലർ ഫ്രന്റ് ആണോ എന്നതിലൊക്കെ വ്യാപകമായി അന്വേഷണം ഇനി നടക്കേണ്ടതുണ്ട്.ഇതിനോടകം ഇത് ദേശീയ അന്തർദേശീയ മാധ്യമങ്ങളിലെല്ലാം വാർത്തയുമായിട്ടുണ്ട്.

മാത്രവുമല്ല സ്വര്ണക്കള്ള കടത്തു കേസുമായി ബന്ധപ്പെട്ടു ഇ ഡി ഹൈകോടതിയിൽ നടത്തിയ വാദം അനുസരിച്ച് അതിൽ തീവ്രവാദ ഫണ്ടിംഗ് ഉണ്ടെന്നുള്ള വിവരം കൂടി കണക്കിലെടുക്കുമ്പോൾ കേരളം ആശങ്കാജനകമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. ന്യൂസ് ഡെസ്ക് kaladwani ന്യൂസ് .

​​​​​​​