കോവിടിന്റെ മറവിൽ ഉദ്യോഗാർത്ഥികളെ പറ്റിക്കുന്ന സ്ഥാപനങ്ങൾ പെരുകുന്ന കാഴ്ച:
Lockdown: Reducing Or Stopping Salary Is A Legal Offence – Employers Are Obliged To Pay Full Salary:
കോവിഡ് പ്രതിസന്ധി മൂലം നട്ടംതിരിയുന്ന ഇടത്തട്ടു വർഗ്ഗത്തിന് ഇരുട്ടടിയായി ചില സ്ഥാപനങ്ങൾ പെരുമാറുന്നതായി ആക്ഷേപമുയരുന്നു . പരസ്യം നൽകി ആളെ ജോലിക്കെടുക്കുന്ന ഇക്കൂട്ടർ ജോലിക്കു കയറി മാസങ്ങൾ പിന്നിടുമ്പോഴും ഒന്നോ രണ്ടോ മാസത്തെ ശമ്പളം മാത്രം നൽകികൊണ്ട് പണിയെടുപ്പിച്ചു വരുന്നതായാണ് ലഭ്യമാകുന്ന വിവരം.ശമ്പളം ചോദിച്ചാൽ കോവിഡ് മൂലം വരുമാനമില്ലെന്ന ഉത്തരമായിരിക്കും സ്ഥാപന മാനേജ്മെന്റിന്റെ സ്ഥിരം പല്ലവി. പലതും കണക്കുകൂട്ടിയായിരിക്കും പലരും ജോലി ഏറ്റെടുക്കുന്നത്. കോവിഡിനെ മറയാക്കി പല സ്വകാര്യ സ്ഥാപനങ്ങളും ടെക്നോപാർക്ക് ഉൾപ്പെടെ ഇത്തരം പറ്റിപ്പും കബളിപ്പിക്കലും നടത്തുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് വാർത്തയാക്കുന്നത്.