കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; ഐസിഎംആര്‍ സജ്ജീകരിച്ച മൂന്ന് അത്യാധുനിക ലാബുകള്‍… പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും:
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐസിഎംആര്‍ സജ്ജീകരിച്ച പുതിയ ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാകും ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കുക. നോയിഡ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഇവിടത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനാണ് ഐസിഎംആര്‍ മൂന്ന് അത്യാധുനിക ലാബുകള്‍ കൂടി സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാന്‍ പുതിയ ലാബുകളില്‍ കഴിയും.