കോവിഡ് വ്യാപനം:കേരളത്തിന്റെ പോക്ക് അപകടത്തിലേയ്ക്കെന്ന് കേന്ദ്ര സംഘം; റിപ്പോർട്ട് പുറത്ത്:
Why Have COVID Cases in Kerala Not Dropped Like Rest of India?
ദില്ലി: മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തിൽ രോഗികളുടെ എണ്ണം ഉയർന്ന് നിൽക്കുന്നതിന് പ്രധാനമായും ഒൻപത് കാരണങ്ങളാണെന്ന് കേന്ദ്ര സംഘം ചൂണ്ടികാട്ടുന്നു. കേന്ദ്ര സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരളത്തിന്റെ പോക്ക് അപകടത്തിലേയ്ക്കെന്ന് കേന്ദ്ര സംഘത്തിന്റെ നിർണ്ണായക റിപ്പോർട്ട്.
തുടർച്ചയായി പതിനായിരത്തിലധികം കേസുകളാണ് ഇപ്പോഴും കേരളത്തിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ രാജ്യത്ത് കോവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ ഡെൽറ്റാ വകഭേദം വഴിയാണ് അതിവ്യാപനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ പ്രതിദിന കേസുകളുടെ പകുതിയിലേറെയും ( 51.51%) കേരളത്തിലാണെന്നും രണ്ടാഴ്ചയായി കേരളത്തിൽ കേസുകൾ ഉയരുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ ഇന്നലെ വ്യക്തമാക്കിയിരുന്നു.