കോവിഡ് 19 പ്രതിരോധം : ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ അന്തര്‍ജില്ലാ യാത്രയ്ക്ക് അനുമതി,​ രാത്രി സഞ്ചാരത്തിന് നിയന്ത്രണം: സംസ്ഥാനത്തെ യാത്രയ് ഇളവുകൾ ഇപ്രകാരം:

തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അന്തര്‍ജില്ലായാത്രയ്ക്ക് അനുമതി നല്‍കുമെന്ന് സംസ്ഥാന സർക്കാർ. യാത്രയ്ക്ക് പ്രത്യേക അനുമതി ആവശ്യമാണ്. യാത്ര സ്വകാര്യവാഹനത്തിലായിരിക്കണം. ഡ്രൈവറും രണ്ടു യാത്രക്കാരും മാത്രമേ വാഹനത്തിലുണ്ടാകാന്‍ പാടുള്ളൂ. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.അതേസമയം, രാത്രി സഞ്ചാരത്തിന് സംസ്ഥാനത്ത് നിയന്ത്രണം ഉണ്ടാകും.അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. സ്വാഭാവിക ജനജീവിതം എത്രത്തോളം അനുവദിക്കാനാകും എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.

മറ്റിളവുകൾ ….

ഗ്രീന്‍ സോണില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെയും ഇത് ആഴ്ചയില്‍ ആറു ദിവസവും അനുവദിക്കും. സാമൂഹിക അകലം സംബന്ധിച്ച്‌ നിബന്ധനകള്‍ പാലിക്കണം. ഓറഞ്ചു സോണില്‍ നിലവിലുള്ള സ്ഥിതി തുടരും . ഞായറാഴ്ച ഒരു കടയും തുറക്കില്ല.വാഹനങ്ങളും ഓടില്ല.

ഗ്രീന്‍ സോണിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ആളുകളുടെ സേവനം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കും. ഓറഞ്ചു സോണുകളില്‍ നിലവിലുള്ള സ്ഥിതി തുടരും.

ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍, റസ്‌റ്റോറന്റ് എന്നിവയ്ക്ക് പാഴ്‌സലുകള്‍ നല്‍കാനായി തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. നിലവിലുള്ള സമയക്രമം പാലിക്കണം. ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്കു നിലവിലെ സ്ഥിതി തുടരാം.