കോൺഗ്രസ്സിന്റെ കൈ വിട്ടു …അനിൽ ആന്റണി ബിജെപി യിൽ ചേർന്നു:
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ്സ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപി യിൽ ചേർന്നു. കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ആണ് അനിലിന് പാർട്ടി അംഗത്വം നൽകിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കേന്ദ്ര മന്ത്രി വി മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് അനിൽ ആന്റണി അംഗത്വം സ്വീകരിച്ചത്.അനിൽ ആന്റണിയുടെ ദേശീയതയിലേക്കുള്ള കടന്നു വരവോടെ നിരവധി നേതാക്കൾ അനിലിന്റെ പാത പിന്തുടരാനുള്ള സാധ്യത കൂടിയിരിക്കുകയാണ്.
Best Wishes to Anil Antony.. from the news desk of kaladwani news. for news whatsapp on 9037259950