കോ-വിന് സൈറ്റിലും കേരളത്തില്‍ തരികിട: 5 ലക്ഷം വാക്സിൻ സ്റ്റോക്കുള്ളതായി വെബ്സൈറ്റിൽ; എന്നാല്‍ ആര്‍ക്കും അപ്പോയിന്റ്മെന്റ് ലഭിക്കുന്നില്ലെന്ന് പരാതി; മറ്റു സംസ്ഥാനങ്ങളില്‍ ചെറുപട്ടണങ്ങളിലുളളവര്ക്കു പോലും അപ്പോയിന്റ്മെന്റ് ലഭിക്കുന്നു; സ്ക്രീന്‍ഷോട്ടുകള്‍ കാണാം:
കേരളം: കോ-വിന് സൈറ്റിലൂടെ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ചെറു പട്ടണങ്ങളിൽപോലും വാക്സിനേഷൻ അപ്പോയിന്റ്മെന്റ് ലഭിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിന് മാത്രം ലഭിക്കുന്നില്ലെന്നാണ് പറയുന്നത് . അതേസമയം 5 ലക്ഷം വാക്സിൻ സ്റ്റോക്കുള്ളതായാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. എന്നാല്‍ കേന്ദ്രസർക്കാരിനെ മനപൂർവ്വം പഴിചാരാനായി കേരള സർക്കാരും കേരള സർക്കാരിന്റെ ഐടി വകുപ്പും ചേര്‍ന്ന് നടത്തുന്ന വൃത്തികെട്ട ഗൂഢനീക്കത്തിന്റെ ഭാഗമാണ് ഇതെന്നും പലയിടത്തും സംശയം ഉയര്‍ന്നുവരുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന് നയത്തെപ്പോലും വളച്ചൊടിച്ചവരാണ് കേരള സര്‍ക്കാര്‍. അതുകൊണ്ടുതന്നെ ഇത്തരത്തിലുളള ഒരു നീക്കമാണിതെന്നും പറയപ്പെടുന്നു.
കേരളമൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളിലും, ചെറു പട്ടണങ്ങളിൽപോലും വാക്സിനേഷൻ അപ്പോയിന്റ്മെന്റ് ലഭിക്കുന്നുണ്ട്. കേരളത്തിൽ മാത്രം ഇല്ല. പലരും ഇതുസംബന്ധിച്ച് അവരുടെ ആശങ്കകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തിനു പിന്നില്‍ എന്തോ തരികിട നടക്കുന്നുണ്ടെന്നാണ് പല ആളുകളും പറയുന്നത്. കാരണം വെബ്സൈറ്റിൽ 5 ലക്ഷം വാക്സിൻ സ്റ്റോക്കുള്ളതായാണ് കാണിക്കുന്നത്. എന്നിട്ടും ആര്‍ക്കും വാക്സിനേഷൻ അപ്പോയിന്റ്മെന്റ് ലഭിക്കുന്നില്ല.
ഇതോടനുബന്ധിച്ച് പലരും സൈറ്റില്‍ കയറി വാക്സിനായി ചെക്ക് ചെയ്തു. കേരളത്തിനകത്തും പുറത്തും നിന്നും കയറി ചെക്ക് ചെയ്തു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപ്പോയിന്റ്മെന്റ് ലഭിക്കുന്നുണ്ട്. കേരളത്തില്‍ നിന്നുളളവര്‍ക്ക് മാത്രം ലഭിക്കുന്നില്ല. അതേസമയം സൈറ്റില്‍ സ്റ്റോക്ക് 5 ലക്ഷം ഉളളതായി കാണിക്കുന്നുണ്ട്. സംഭവത്തിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ തരികിട ആണെന്നാണ് പലരും പറയുന്നത്. സ്ക്രീന്‍ ഷോട്ടുകള്‍ കാണാം.courtesy .tatwamayi news