‘ക്യൂബയെ തള്ളിമറിക്കുന്നവര്‍ ഇന്ത്യ ചെയ്തത് കണ്ടാര്‍ന്നോ?’:പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ:

‘ക്യൂബയെ തള്ളിമറിക്കുന്നവര്‍ ഇന്ത്യ ചെയ്തത് കണ്ടാര്‍ന്നോ?’:പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ:

‘ക്യൂബയെ തള്ളിമറിക്കുന്നവര്‍ ഇന്ത്യ ചെയ്തത് കണ്ടാര്‍ന്നോ?’:പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ:

ഇറ്റലിയില്‍ ചികിത്സാ സഹായം നല്‍കുന്നതിനായി ക്യൂബന്‍ ഡോക്ടര്‍മാര്‍ പോയത് വലിയ വാര്‍ത്തയായി ആഘോഷിക്കുന്നവര്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയ. ക്യൂബയെ തള്ളി മറിക്കുന്നവര്‍ ഇന്ത്യ ചെയ്ത കാര്യങ്ങള്‍ കണ്ടാരുന്നോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഇന്ത്യ സ്വന്തം രാജ്യമാണ് എന്നോര്‍ക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇറ്റലിയെ ഇന്ത്യ സഹായിച്ചതും, വുഹാനിലേക്ക് ഇന്ത്യ 15 ടണ്‍ മെഡിക്കല്‍ എയ്ഡ് എത്തിച്ചതും, ഇറാനിലേക്ക് സ്വന്തം പൗരന്മാരെ രക്ഷിക്കാന്‍ ടെസ്റ്റിംഗ് ലാബുമായി പോയ ഇന്ത്യ ലാബ് ആ രാജ്യത്തിന് സമ്മാനിച്ചതും ചൂണ്ടിക്കാട്ടിയാണ് ക്യൂബന്‍ പ്രേമികള്‍ക്കുള്ള പരിഹാസം.

സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളില്‍ ചിലത്

മുറ്റത്തെ മുല്ലക്ക് മണമില്ല !!
ക്യൂബയിലെ ബൊഗൈന്‍വില്ലക്കു എന്ത് മണം..!!

ഇറ്റലിയിലേക്കുള്ള ക്യൂബന്‍ സഹായം വര്‍ദ്ധിതാവേശത്തില്‍ പലരും ഷെയര്‍ ചെയ്യുന്നത് കണ്ടു…നല്ല കാര്യം തന്നെ,

ഇന്ത്യ ഇറ്റലിയെ സഹായിച്ച കാര്യം നിങ്ങളറിഞ്ഞായിരുന്നോ?

എല്ലായ്‌പോഴും ഇന്ത്യയെ പിന്നില്‍ നിന്ന് കുത്താറുള്ള,കുത്തിക്കൊണ്ടിരിക്കുന്ന,തുടര്‍ന്നും കുത്താന്‍ പോവുന്ന ചൈനയിലെ വുഹാനില്‍ കോവിഡ് 19 വ്യാപിക്കുന്ന സമയം…

വുഹാന്‍ എന്ന് കേള്‍ക്കുമ്പോള്‍ ലോകം പേടിച്ചിരുന്ന കഴിഞ്ഞ ഫെബ്രുവരിയില്‍ 15 ടണ്‍ മെഡിക്കല്‍ എയ്ഡ് അവിടെ എത്തിച്ച ഇന്ത്യന്‍ വ്യോമസേനയെ പറ്റി നിങ്ങളറിഞ്ഞായിരുന്നോ…?

ഇന്ത്യക്കാരെ പരിശോദിക്കാന്‍ തല്‍ക്കാലം ലാബുകള്‍ തരാന്‍ പറ്റില്ലെന്ന് ഇറാന്‍ അറിയിച്ചപ്പോള്‍ സ്വന്തം പൗരന്മാരെ രക്ഷിക്കാന്‍ ടെസ്റ്റിങ് ലാബുകളുമായി പോയ ഇന്ത്യ,
അവിടെ വൈറസ് ബാധ വ്യാപിക്കുന്നത് കണ്ട് തെല്ലും സങ്കോചിക്കാതെ ടെസ്റ്റിങ് ലാബുകള്‍ അവര്‍ക്ക് നല്‍കി ഇന്ത്യക്കാരെയും കൊണ്ട് തിരിച്ചുവന്നത് നിങ്ങള്‍ അറിഞ്ഞായിരുന്നോ?
കഴിഞ്ഞ ദിവസം സാര്‍ക് രാജ്യങ്ങള്‍ക്ക് കോവിഡിനെ നേരിടാന്‍ എല്ലാ സഹായങ്ങളും പ്രത്യേക ഫണ്ടും വീഡിയോ കോണ്‍ഫറന്‍സിലൂടെ വാഗ്ദാനം ചെയ്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെ പറ്റി നിങ്ങളറിഞ്ഞായിരുന്നോ?

എബോളക്കാലത്ത് ക്യൂബ ആഫ്രിക്കക്കാര്‍ക്ക് എത്ര പാരസെറ്റമോള്‍ വാങ്ങിക്കൊടുത്തെന്ന് പോലും പാടുന്ന പാണന്മാര്‍ക്ക് ഇന്ത്യ എന്തുമാത്രം അവിടേയ്കായ് ചെയ്‌തെന്ന് അറിയാമോ!

നല്ലത് ആര് ചെയ്താലും അഭിനന്ദിക്കുന്നത് നല്ലതാണ്.. പക്ഷേ ഈ നാട് അഭിനന്ദിക്കപ്പെടേണ്ട അവസരങ്ങളില്‍ അതിന് നേരെ കണ്ണടക്കുകയും മറ്റൊരു രാജ്യം രാഷ്ട്രീയത്തിന്റെ പേരില്‍ ഇന്നാട്ടുകാരാല്‍ അഭിനന്ദിക്കപ്പെടുന്നതുമായുള്ള കാഴ്ചകള്‍ ഒരു സൈനികനെന്ന നിലയില്‍ വേദനിപ്പിക്കുന്നത് തന്നെയാണ്..

നിങ്ങള്‍ പലപ്പോഴും മറക്കുന്ന രണ്ട് കാര്യം നിങ്ങളെ ഓര്‍മിപ്പിക്കട്ടെ..

1.രാഷ്ട്രീയത്തിന് മുകളിലാണ് രാഷ്ട്രത്തിന്റെ സ്ഥാനം.
2.നിങ്ങള്‍ ജനിച്ചു വളര്‍ന്ന നാടിതാണ് ….ഇന്ത്യയാണ്

രണ്ടാഴ്ച മുന്നേ ഇറ്റലിയിലേക്ക് ഇന്ത്യ മെഡിക്കൽ സംഘത്തെ അയച്ചത് ഒന്നും അറിയാതിരുന്ന സകല സഖാക്കളും ക്യൂബൻ സംഘം ഇന്നലെ ഇറ്റലിയിൽ എത്തിയത് അറിഞ്ഞിട്ടുണ്ട്.. 😀

ഈ വൈറസ് ബാധക്ക് ഒരു മരുന്നും ആരും ഇത് വരേ കണ്ടുപിടിച്ചിട്ടില്ല എങ്കിലും ഇന്ത്യയിൽ പൊതുവേ ഈ വൈറൽ ബാധ ചുരുങ്ങി ചുരുങ്ങി വരുന്നതായി ആണ് കാണുന്നത്.. ഈ വൈറസ് ബാധിക്കാതിരിക്കാൻ മുൻകരുതലായി പത്ത് ഗ്രാം കോമൺസെൻസും പത്ത് ഗ്രാം ലോകവിവരവും പതിനഞ്ച് ഗ്രാം ചരിത്രവും മിക്സ് ചെയ്ത്, ദിവസവും മൂന്നു നേരം കഴിക്കുന്നത് നന്നായിരിക്കും.. courtesy..brave India news