ഖാർഗെ യുടെ വനരോദനം:

ഖാർഗെ യുടെ വനരോദനം:

ഖാർഗെ യുടെ വനരോദനം:

2024 ലെ തെരഞ്ഞെടുപ്പിൽ മോഡി ജയിച്ചാൽ പിന്നെ തിരഞ്ഞെടുപ്പുണ്ടാവില്ലെന്നും ഇന്ത്യയിൽ ഏകാധിപത്യമായിരിക്കുമെന്നും ..ദേ ഒരാൾ കിടന്നു വലിയ വായിലെ കീറിവിളിക്കുന്നു. അത് മറ്റാരുമല്ല..കോൺഗ്രസ്സ് പ്രസിഡന്റായ മല്ലികാർജുൻ ഖാർഗെയാണ്. .. അതും ഒരു ഉളുപ്പുമില്ലാതെ…. 1975 ൽ ഇന്ദിരാഗാന്ധി ലോകസഭാ തിരഞ്ഞെടുപ്പിൽ തോറ്റിട്ടും പ്രധാനമന്ത്രി സ്ഥാനം ഒഴിയാതെ ,ഒരു കാരണവുമില്ലാതെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ വീണ്ടും പ്രധാനമന്ത്രി പദം കൈക്കലാക്കിയ കാഴ്ചയും തുടർന്ന് അവരും കോൺഗ്രസ്സ് കിങ്കരന്മാരും ചേർന്ന് നടത്തിയ കിരാത ഭരണവും… രാജ്യം ഇന്നും മറന്നിട്ടില്ലെന്നു അറിയാതെയാണോ ഖാർഗെ ഇങ്ങനെ വിളിച്ചു കൂവുന്നതെന്നു അറിയില്ല. ..ആവേശത്തിൽ കൂവിപ്പോയ കുറുക്കന്റെ കഥ പോലെ… ഏതായാലും അത്രത്തോളം പാതകമൊന്നും മോദി ചെയില്ലെന്നത് കഴിഞ്ഞ പത്ത് വർഷത്തെ മോദി ഭരണത്തിനിടയിൽ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. ..കോൺഗ്രസ്സ് ഭരിച്ചു മുടിച്ച ഏതാണ്ട് അറുപത് വർഷത്തോളം എന്ത് വികസനമാണ് ഇവിടെ നടത്തിയതെന്നതിലും .. രാജ്യ ജനതയ്ക്ക് ഉത്തമ ബോധ്യമുണ്ട്. എല്ലാം കട്ട് മുടിച്ചും, കുഭകോണങ്ങളിലൂടെയും, കോൺഗ്രസും അവരുടെ തിരുട്ട് സഖ്യവും വാരിക്കൂട്ടിയിരുന്നു. കൽക്കരി കുംഭകോണം ,സ്പെക്ട്രം കുംഭകോണം, ബോഫേഴ്സ് അഴിമതി, കാലിത്ത്തീറ്റ കുംഭകോണം, എന്നുവേണ്ട അക്ഷരമാലാ ക്രമത്തിലെ എല്ലാ അക്ഷരങ്ങളും എടുത്താലും തീരാത്തത്ര അഴിമതി കുംഭകോണങ്ങളല്ലേ ഇന്ത്യയിൽ അന്ന് നടന്നിരുന്നത്.

മാത്രവുമല്ല ഹിന്ദുവിനെയും ഹിന്ദു സംസ്കാരത്തെയും നശിപ്പിക്കാനുള്ള അച്ചാരവുമായി നടക്കുന്ന കോൺഗ്രസ്സും അവരുടെ തിരുട്ടു മുന്നണിയും ഹിന്ദുവിന്റെ വോട്ടിനുവേണ്ടി മാത്രമായിട്ടുള്ള തിരുട്ട് പ്രണയമാണെന്നതും എല്ലാവർക്കുമറിയാം.അല്ലെങ്കിൽ എന്തുകൊണ്ടാണ് ദേശ ദേവനായ ശ്രീ രാമന്റെ അയോധ്യയിലേക്കുള്ള മടങ്ങി വരവിൽ കോൺഗ്രസ്സും ഇണ്ടി സഖ്യവും രാജ്യത്ത് കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിച്ചതും ആസ്സാമിലെ ക്ഷേത്രത്തിൽ വരെ പോയി കലാപമുണ്ടാക്കാൻ ശ്രമിച്ചതും . ചുരുക്കത്തിൽ 2014 ൽ കോൺഗ്രസ്സിന് അധികാരത്തിൽ നിന്ന് പുറത്ത് പോകേണ്ടി വന്നത് അവരുടെ കർമ്മ ഫലം കൊണ്ട് തന്നെയാണ്. അതിനു മോഡി ഇനിയും വന്നാൽ…എന്ന് പറഞ്ഞ് വിലപിച്ചിട്ടു കാര്യമില്ല.മോദി വന്നാൽ ഇനിയും കൂടുതൽ വികസനങ്ങൾ ഉണ്ടാകും,മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ ഉണ്ടാകും, ഇന്ത്യയെ ചേർത്ത് പിടിച്ച് …ലോകനെറുകയിൽ കൊണ്ടെത്തിക്കുമെന്നതിലും ആർക്കും ഒരു സംശയവുമില്ല. പ്രതിപക്ഷങ്ങൾക്ക് …ജയിക്കാനാവാത്തതുകൊണ്ട് ഏകാധിപത്യം വരും ,അടിയന്തിരാവസ്ഥ വരും എന്നൊക്കെയുള്ള വിളിച്ചു കൂവലുകളൊന്നും ഫലിച്ചെന്നു വരില്ല. പക്ഷെ ഒരു കാര്യം ഈ കപട മുന്നണികൾ അറിയണം…ഇതു പുതിയ ഇന്ത്യയാണ് .ഇന്ത്യയിലെ ഹിന്ദു സമൂഹം ഇപ്പോൾ പൂർണ്ണമായും ഉണർന്നു കഴിഞ്ഞിരിക്കുന്നു വെന്നതും.അതുകൊണ്ട് ഖാർഗെ യുടെ പ്രസ്താവനയിലെ ബിജെപി ആൻഡ് ആർ എസ് എസ് ഈസ് ലൈക് പോയ്സൺ എന്ന പ്രയോഗം തിരുട്ട് മുന്നണിക്ക് തന്നെ വിനയായേക്കാമെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.എന്തെന്നാൽ മാരക രോഗത്തെ ഇല്ലായ്മ ചെയ്യുന്ന അതെ വീര്യത്തോടെയാവണം ഹിന്ദു ധർമത്തെയും ഉന്മൂലനം ചെയ്യേണ്ടതെന്ന കോൺഗ്രസ്സിന്റെയും കൂട്ട് കക്ഷികളുടെയും അടുത്ത കാലത്തെ പ്രസ്താവന ഇപ്പോഴും അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട് എന്നതും ഓർത്തിരുന്നാൽ കൊള്ളാം.News Dsk Kaladwani News..8921945001