ഗവേഷകര്‍ക്കുളള അംഗീകാരം; വാക്‌സിന്‍ നിര്‍മാണ കേന്ദ്രങ്ങളിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി:
Congress MP Anand Sharma hails PM Modi’s tour to vaccine hubs day after party slams visit:
ന്യൂഡൽഹി : കൊറോണ വാക്‌സിൻ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ച് കോൺഗ്രസ് നേതാവും എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ്മ .പ്രധാനമന്ത്രിയുടെ സന്ദർശനം കൊറോണ യോദ്ധാക്കളുടെ അന്തസ്സ് ഉയർത്തുന്നതാണെന്ന് ആനന്ദ് ശർമ്മ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വാക്‌സിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദിലെ ഭാരത് ബയോടെക്, അഹമ്മദാബാദിലെ സൈഡസ് കാഡില എന്നീ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ചത്. കർഷക പ്രതിഷേധത്തിനിടെ ഗവേഷണ കേന്ദ്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രിയെ കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആനന്ദ് ശർമ്മയുടെ പ്രശംസ.ഗവേഷണ കേന്ദ്രങ്ങളിലെ പ്രധാനമന്ത്രിയുടെ സന്ദർശനം വാക്‌സിൻ ഗവേഷകർക്കുള്ള അംഗീകാരമാണെന്ന് ആനന്ദ് ശർമ്മ പറഞ്ഞു.