ഗുജറാത്തിൽ ചേരി പ്രദേശം മറച്ചു കെട്ടുന്നു എന്ന ആരോപണം ഉന്നയിക്കുന്നവരോട്…..വിശേഷാവസരങ്ങളിൽ സ്വയം മോടിയിലാകാൻ കിണഞ്ഞ് ശ്രമിക്കുന്ന മലയാളികളിൽ ഒരു വിഭാഗം…ഗുജറാത്തിലേക്ക് നോക്കിയിരുന്ന് ചേരിമറയ്ക്കുന്നെ …എന്നുള്ള ഓരിയിടൽ കാണുമ്പോൾ …ഇത് മലർന്നു കിടന്ന് തുപ്പുന്നതിന് തുല്യമല്ലെ എന്ന് ചോദിക്കേണ്ടി വരുന്നു… (ഗുജറാത്തിലെ തൃശൂരിൽ ഉള്ള ചേരി പ്രദേശങ്ങളാണ് ചിത്രത്തിൽ ) കലാധ്വനി ന്യൂസ്
നമ്മുടെയൊക്കെ വീടുകളിൽ എന്തെങ്കിലും ഒരു ചെറു വിശേഷം ഉണ്ടായാൽ പോലും അതിനൊക്കെ മോടിപിടിപ്പിക്കൽ എന്ന ഒരു സംഗതി മുൻകൂറായി ഉണ്ടാകും എന്നതിൽ ആർക്കും ഒരു സംശയവും ഉണ്ടാകാനിടയില്ലല്ലോ.അതിനായി പ്രത്യേകം അണിഞ്ഞൊരുങ്ങലും മറ്റുള്ളവർ കാണാതിരിക്കാനായി അവിടെയുമിവിടെയും മറക്കലും ഒക്കെ നമ്മുടെ നിത്യസംഭവങ്ങളിൽ പെട്ടതാണല്ലോ .ഇക്കാര്യത്തിൽ ആർക്കുമൊരു സന്ദേഹവുമുണ്ടാകില്ല.അപ്പോൾ പിന്നെ ലോകത്തിലെ തന്നെ രണ്ടു വൻ രാഷ്ട്രങ്ങളിലെ തലവന്മാർക്ക് പങ്കെടുക്കാൻ വേദിയൊരുങ്ങുന്നിടത്ത് എന്തുകൊണ്ടും ചില പ്രത്യേക അറേൻജ്മെന്റുകൾ വേണ്ടിവരുമെന്ന് എല്ലാവര്ക്കും അറിയാമായിരുന്നിട്ടും ഗുജറാത്തിലെ ചേരികൾ കെട്ടിയടക്കുന്നെ എന്നുള്ള ചില മാധ്യമങ്ങളുടെയും മറ്റു ചില സ്ഥാപിത താല്പര്യങ്ങളുടെയും ജല്പനം കാണുമ്പോൾ ഇവരൊക്കെ കഥയറിയാതെ ആട്ടം കാണുകയാണ് … അല്ലെങ്കിൽ ഇങ്ങനെ മലർന്നു കിടന്ന് തുപ്പില്ലല്ലോ….അല്ലെങ്കിൽ പിന്നെ കേരളത്തിലെ ചേരികളിൽ നിന്ന് കണ്ണ് മാറ്റിപ്പിടിച്ച് വടക്കോട്ട് നോക്കിയിരുന്ന് ഓരിയിടുന്നതെന്തിനെന്ന സംശയമുയരുന്നു….
അതിനിടയിൽ കിട്ടിയ എല്ലിൻ കഷണവുമായി …ചിലരൊക്കെ അങ്ങോട്ട് വച്ച് പിടിച്ചിട്ടുണ്ടെന്നാണ് കേൾവി..മറ്റുള്ളവർ പ്രസ്താവനാ യുധ്ധങ്ങളിലുമാണ്. അല്ലങ്കിൽ ഇവിടത്തെ കുറവുകൾ ആർക്കറിയണം…നമ്മൾ വടക്കേ ഇന്ത്യയിലേക്കല്ലേ നോക്കിയിരിക്കുന്നത്. എന്തിനെയും വിപരീതമായി കാണാൻ മാത്രം ശ്രമിക്കുന്ന ഒരു വിഭാഗത്തിന്റെ രീതിയെന്തെന്നാൽ …മലർന്നു കിടന്നു തുപ്പുന്നതിന് തുല്യമാണ് ….എന്നുപറയാതെ വയ്യ….
വാൽക്കഷണം:ഇവിടെ നടക്കുന്ന പ്രളയ ദുരിതാശ്വാസം കട്ടോണ്ട് പോകലും,രണ്ടായിരത്തിന്റെ ഊണും മറ്റ് അഴിമതികളും ഒന്നും മലയാളികൾക്കൊരു പ്രശ്നമല്ലാതായിട്ടുണ്ട്.എന്തെന്നാൽ എല്ലാവരും പല ചേരികളിലാണ്.